Malayalam
ജെഎന്‍യുവില്‍ ദീപിക എത്തിയത് അഞ്ച് കോടി രൂപ വാങ്ങി! ആരോപണങ്ങൾക്ക് തക്ക മറുപടിയുമായി സ്വര ഭാസ്കര്‍
ജെഎന്‍യുവില്‍ ദീപിക എത്തിയത് അഞ്ച് കോടി രൂപ വാങ്ങി! ആരോപണങ്ങൾക്ക് തക്ക മറുപടിയുമായി സ്വര ഭാസ്കര്‍

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അഞ്ച് കോടി രൂപ വാങ്ങിയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയതെന്നു ആരോപണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്കര്‍ രംഗത്ത്. ബുദ്ധിശൂന്യമായ തെറ്റായ പ്രചരണമാണ് ഇത് എന്നാണ് താരം പറഞ്ഞത്.
ജനുവരി ഏഴിനാണ് ജെഎന്‍യുവില്‍ അപ്രതീക്ഷിത സന്ദര്‍ശനം ദീപിക നടത്തിയത്. ജെഎന്‍യുവില്‍ രണ്ട് മിനിറ്റ് എത്തിയതിന് 5 കോടി രൂപയാണ് ദീപികയ്ക്ക് കിട്ടിയത്.
എന്നാല്‍ ഒരു വര്‍ഷം നീണ്ട പ്രതിഷേധത്തില്‍ പങ്കെടുത്ത സ്വര ഭാസ്കറിന് സി ഡ്രേഡ് വെബ് സീരീസ് മാത്രമാണ് ലഭിച്ചതെന്നുമായിരുന്നു ആരോപണം. ഇത് ബുദ്ധിശൂന്യമായ തെറ്റായ പ്രചരണമാണെന്നും ഇത്തരത്തിലുള്ള വൃത്തികെട്ട ഗൂഢാലോചന സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് അംഗീകരിക്കാനാവുന്നതെന്നും സ്വര ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ നടി പാകിസ്ഥാന് ഏജന്റ് അനീല്‍ മുസാറത്തില്‍ നിന്ന് അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്‍ ഉദ്യോഗസ്ഥനായ എന്‍.കെ. സൂദ് ആരോപിച്ചത്.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേരാണ് നടിയ്ക്കതെരെ രംഗത്തെത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ ല...