Connect with us

അന്ന് പൃഥ്വി ആ കാര്യം ചെയിതു; സംവിധാനത്തിലും പൃഥ്വിയുടെ ബുദ്ധി: പുതിയ മുഖത്തിൽ സംഭവിച്ച ആ രഹസ്യത്തെ കുറിച്ച് ദീപക് ദേവ്

Malayalam

അന്ന് പൃഥ്വി ആ കാര്യം ചെയിതു; സംവിധാനത്തിലും പൃഥ്വിയുടെ ബുദ്ധി: പുതിയ മുഖത്തിൽ സംഭവിച്ച ആ രഹസ്യത്തെ കുറിച്ച് ദീപക് ദേവ്

അന്ന് പൃഥ്വി ആ കാര്യം ചെയിതു; സംവിധാനത്തിലും പൃഥ്വിയുടെ ബുദ്ധി: പുതിയ മുഖത്തിൽ സംഭവിച്ച ആ രഹസ്യത്തെ കുറിച്ച് ദീപക് ദേവ്

പൃഥ്വിരാജ് സുകുമാരനെ മലയാള സിനിമയിൽ ഒരു സൂപ്പർസ്റ്റാറാക്കി മാറ്റിയ ചിത്രമായിരുന്നു പുതിയ മുഖം. ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു ഈ സിനിമ. 2009-ൽ പുറത്തിറങ്ങിയ ഈ ത്രില്ലർ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ , ബാല , പ്രിയാമണി , മീരാ നന്ദൻ , ഓവിയ എന്നിവരാണ് അഭിനയിച്ചത്. സിന്ധുരാജ് എഴുതി ദീപൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന സിനിമയിൽ സംഗീതം ഒരുക്കിയത് ദീപക് ദേവ് ആയിരുന്നു. ചിത്രത്തിലെ പാട്ടുകളും വലിയ ശ്രദ്ധ നേടിയിരുന്നു. കൂഒടാതെ വമ്പൻ വിജയമാവുകയും യൂത്തിനിടയിൽ ആഘോഷമാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജിന്റെ താരപദവി വലിയ രീതിയിൽ ഉയർത്തിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്. പൃഥ്വിയെ മറ്റൊരു തലത്തിലേക്ക് ഉയർത്താനായി ചെയ്ത ചിത്രമാണ് പുതിയ മുഖമെന്നും ബുദ്ധിപ്പരമായി പ്ലാൻ ചെയ്ത ചിത്രമാണ് പുതിയ മുഖമെന്നും ദീപക് ദേവ് പറയുന്നു. സംവിധായകൻ ദീപൻ ചേട്ടൻ ആയിരുവെങ്കിലും പൃഥ്വിയുടെ കുറച്ച് കണ്ടീഷൻസ് ആ ചിത്രത്തിന് ഉണ്ടായിരുന്നെന്നും ദീപക് പറയുന്നു.

’വ്യക്തിപ്പരമായി എനിക്ക് പൃഥ്വിയെ അറിയുകയേ ഇല്ലായിരുന്നു. പക്ഷെ എന്റെ പാട്ടുകൾ കേട്ട പൃഥ്വി, ഈ ചിത്രത്തിൽ ദീപക് മതിയെന്ന് പറയുകയായിരുന്നു. അപ്പോഴേ ഒരാൾ സൂപ്പർ സ്റ്റാർ ആവാൻ വേണ്ടി ലോഞ്ചാവുകയാണെന്ന് എനിക്ക് മനസിലായിരുന്നു. എന്നാൽ എല്ലാ സൂപ്പർ സ്റ്റാറുകളും അവരുടെ സൗണ്ടിൽ പാട്ടുകൾ പാടിയിട്ടുണ്ട്. അത് ലാലേട്ടൻ ആണെങ്കിലും കമൽഹാസൻ സാർ ആണെങ്കിലും എല്ലാവരും.’ ദീപക് ദേവ് പറയുന്നു.

’കമ്പോസിങ് സമയത്താണ് പൃഥ്വിക്ക് പാടാനുള്ള കഴിവുമുണ്ടെന്ന് ഞാൻ അറിയുന്നത്. ഇത്രയൊക്കെ പ്ലാനിങ്ങിലുള്ള സിനിമയിൽ ഇതുകൂടെയുണ്ടെങ്കിൽ നന്നാവില്ലേയെന്ന് അന്ന് എനിക്ക് തോന്നി. എന്നാൽ അത് പുള്ളിയുടെ പ്ലാനിൽ ഇല്ലാത്ത ഒരു സംഭവമായിരുന്നു. അത് പറഞ്ഞപ്പോൾ വേണോ എന്നാണ് എന്നോട് ചോദിച്ചത്. പിന്നെ പാടിയിട്ട് ഓക്കെയാവുകയാണെങ്കിൽ മാത്രം എടുക്കാമെന്നാണ് പൃഥ്വി പറഞ്ഞത്. പക്ഷെ എനിക്കുറപ്പായിരുന്നു അത് ക്ലിക്ക് ആവുമെന്ന്,’ ദീപക് ദേവ് കൂട്ടിച്ചേർത്തു.

More in Malayalam

Trending

Recent

To Top