Malayalam
കോസ്റ്റ്യം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു
കോസ്റ്റ്യം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു
Published on
മലയാള സിന്നിമയിലെ വസ്ത്രാലങ്കാര രംഗത്തെ നിറസാന്നിധ്യമായിരുന്ന വേലായുധന്‍ കീഴില്ലം അന്തരിച്ചു. ചാലക്കുടിയിലായിരുന്നു അന്ത്യം.
മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു.
ഹലോ, വെറുതേ ഒരു ഭാര്യ, നിദ്ര, ബിഗ് ബ്രദർ തുടങ്ങി എണ്ണമറ്റ ചിത്രങ്ങൾക്കായി ഇദ്ദേഹം വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. സിദ്ധിഖിന്റെ മോഹന്‍ലാല്‍ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്.
റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. ബാലചന്ദ്ര മേനോന്റെ കലികയില്‍ അതിഥിതാരമായി വേഷമിട്ടിട്ടുമുണ്ട്.
Costume Designer Velayudhan Keezhillam Malayalam Cinema……
Continue Reading
You may also like...
Related Topics:
