Malayalam
നിങ്ങൾ കാരണം മാത്രമാണ് ഞാൻ ഇന്ന് സമൂഹത്തിൽ അറിയപെട്ടത്; രണ്ടാം വിവാഹത്തെക്കുറിച്ച് ദയ!
നിങ്ങൾ കാരണം മാത്രമാണ് ഞാൻ ഇന്ന് സമൂഹത്തിൽ അറിയപെട്ടത്; രണ്ടാം വിവാഹത്തെക്കുറിച്ച് ദയ!
ബിഗ് ബോസ് സീസണ് 2വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ. ദയയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴി തെളിക്കാറുണ്ട്
ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്ന് മുന്‍പ് ദയ അശ്വതി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പറഞ്ഞുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് താരം ചര്‍ച്ചയാകുന്നു.
“എന്റെ ജീവിതത്തില്‍ ഒരു വിവാഹമാണ് കഴിച്ചത്, എന്റെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചു ഇനി ഞാന്‍ രണ്ടാമത് വിവാഹം കഴിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ഭര്‍ത്താവിന്റെ ഫോട്ടോ സഹിതം ഞാന്‍ പോസ്റ്റ് ചെയ്യും. എന്റെ വിവാഹം കഴിഞ്ഞു എന്ന് നിങ്ങളെ അറിയിക്കും,,, കാരണം നിങ്ങള്‍ കാരണം മാത്രമാണ് ഞാന്‍ ഇന്ന് സമൂഹത്തില്‍ അറിയപ്പെട്ടത്.” ദയ കുറിച്ചു.
കഴിഞ്ഞ ദിവസം ഒറ്റക്കുള്ള ജീവിതം മടുത്തു എന്ന് കുറിച്ച് കൊണ്ട് ദയ എത്തിയിരുന്നു എന്നാൽ ലോക് ഡൗൺ തീരുമ്പോൾ തന്റെ വിവാഹം ഉണ്ടാകും എന്നാണ് മുൻപ് ദയ അശ്വതി സൂചിപ്പിച്ചത്. ഇതിനു പിന്നാലെ, പൂജിച്ച താലിയുടെ ചിത്രവും താരം പങ്ക് വച്ചിരുന്നു.
