Connect with us

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!

Malayalam

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!

അച്ഛനുറങ്ങാത്ത വീട് ചിത്രത്തിലെ സാമുവല്‍ എന്ന കഥാപാത്രമായി സലിം കുമാറിനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച്‌ വ്യക്തമാക്കുകയാണ് ലാല്‍ ജോസ്.അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച്‌ ബാബു ജനാര്‍ദനന്‍ പറഞ്ഞപ്പോള്‍ ആ കഥാപാത്രം ആര് ചെയ്യണമെന്ന് അപ്പോള്‍ ആലോചിച്ചിട്ടില്ല. പക്ഷെ എങ്ങനെയായിരിക്കണം സാമുവലിന്റെ രൂപം എന്നത് ഞാനും ബാവും കൂടി ഇങ്ങനെ വെറുതെ സംസാരിച്ചു.

അപ്പോള്‍ ഞാന്‍ പറഞ്ഞു അയാള്‍ക്ക് കട്ടിയുള്ള ഒരു ബ്ലാക്ക് ഫ്രെയിം കണ്ണാടിയുണ്ടാകും കട്ടി മീശയുണ്ടാകും, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മീശ യായിരിക്കും. കഷണ്ടിയുണ്ടാകും, നെറ്റി ഇങ്ങനെ കയറിയ നെറ്റിയാകും, അയാളുടെ പോക്കറ്റില്‍ ലീക്കടിക്കുന്ന ഒരു പെന്‍ ഉണ്ടാകും. ഇന്‍ഷര്‍ട്ട് ആയിരിക്കും, പക്ഷെ കാലില്‍ ബാറ്റയുടെ ചെരുപ്പ് ആയിരിക്കും. ഞാന്‍ ഒറ്റപ്പാലത്ത് കണ്ടിട്ടുള്ള ഒരുപാട് ആളുകളുടെ വേഷരീതിയുണ്ട് അതായിരുന്നു എന്റെ മനസ്സില്‍ ആദ്യം വന്നത്.

ഞാന്‍ ഇത് പറയുമ്ബോള്‍ തന്നെ ബാബു അത് സ്‌കെച്ച്‌ ചെയ്തിട്ട് എന്നെ കാണിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇത് കണ്ടാല്‍ നമ്മുടെ സലിം കുമാറിന്റെ സാദൃശ്യം ഉണ്ടെന്ന്. ബാബുവാണ് ആദ്യം സലിം കുമാറിനെ വിളിച്ചിട്ട് ഈ കാര്യം പറഞ്ഞത്. അപ്പോള്‍ സലിം എന്നെ വിളിച്ചു പറഞ്ഞു. ‘നിങ്ങള്‍ക്ക് വട്ടുണ്ടോ? മമ്മൂട്ടിയൊക്കെ ചെയ്യേണ്ട ടൈപ്പ് റോള്‍ ഇവിടെ കോമഡി കളിച്ചു നടക്കുന്ന എന്നെ ഏല്‍പ്പിക്കാന്‍’ എന്ന്.

ഞാന്‍ പറഞ്ഞു, ‘നീ ആ കഥ കേള്‍ക്കൂ, ചെയ്യാന്‍ നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ നീ പേടിക്കണ്ട. നിനക്ക് തരാന്‍ വലിയ പൈസ ഒന്നും ഞങ്ങളുടെ അടുത്ത് ഉണ്ടാകില്ല. ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ്’ എന്നൊക്കെ ഞാന്‍ അവനോട് പറഞ്ഞു. ഒടുവില്‍ സലിം കഥ കേട്ടു.
കഥ കേട്ട് കഴിഞ്ഞപ്പോള്‍ അവന്‍ വല്ലാതെ ഇമോഷണലായി. ഈ റോള്‍ എന്നെ ഏല്‍പ്പിക്കാന്‍ നിനക്ക് ധൈര്യം ഉണ്ടെങ്കില്‍ പിന്നെ എനിക്കെന്താ പ്രശ്‌നമെന്ന് സലിം പറഞ്ഞതോടെ സാമുവലായി സലിം കുമാറിനെ തീരുമാനിക്കുകയായിരുന്നുവെന്ന് ലാല്‍ജോസ് പറഞ്ഞു നിര്‍ത്തി.

about saleem kumar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top