Malayalam
ചില നേരം ഒരു ഹഗ് ആയിരം വാക്കുകളെക്കാളും വിലയുള്ളതാണ്;അനൂപുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദര്‍ശന ദാസ്!
ചില നേരം ഒരു ഹഗ് ആയിരം വാക്കുകളെക്കാളും വിലയുള്ളതാണ്;അനൂപുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദര്‍ശന ദാസ്!
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ടം താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത് എന്ന സീരിയലിലെ വില്ലത്തി കഥാപാത്രം ഗായത്രി ആയി താരം എത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് ഈ താരം പ്രിയപെട്ടവളാകുന്നത്. കറുത്തമുത്തിന് ശേഷം സുമംഗലി ഭവയില്‍ ഭര്‍ത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സാദാ നാട്ടിന്പുറത്തുകാരി ആയിട്ടാണ് ദര്‍ശനയെ നമ്മള് കണ്ടത്. എന്നാല്‍ പെട്ടെന്നാണ് താരം സുമംഗലീഭവ ഉപേക്ഷിച്ചത്. അതിനു കാരണം മറ്റൊന്നും അല്ല, താരത്തിന്റെ വിവാഹവും മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കാനുമായിരുന്നു ആ പിന്മാറ്റം. സുമംഗലീഭവ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്‍ശനയെ സ്വന്തമാക്കിയത്. വളരെ ലളിതമായി നടന്ന വിവാഹച്ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരായത്.
ഇരുവരുടെയും വിവാഹത്തിന് ശേഷം ഒട്ടനവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും തങ്ങളെ ബാധിക്കില്ല എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഇരുവരുടെയും ജീവിതം സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വിവാഹശേഷമാണ് ദര്‍ശന കൂടുതല്‍ സജീവമാകുന്നത്. ഇപ്പോള്‍ ഇരുവരുടെയും ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ടാണ് ദര്‍ശന ആരാധകര്‍ക്ക് മുന്പില് എത്തുന്നത്. ചില നേരം ഒരു ഹഗ് ആയിരം വാക്കുകളെക്കാളും വിലയുള്ളതാണ്. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും പരിപൂര്‍ണ്ണമാണ് കാരണം അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും നിന്നെ സ്നേഹിച്ചുകൊണ്ടാണ്. ഇരുവരും തമ്മിലുള്ള റൊമാന്റിക് നിമിഷങ്ങള്‍ക്ക് ദര്‍ശന കുറിച്ച ഈ വാക്കുകളാണ് ഗോസിപ്പുകള്‍ക്കുള്ള താരത്തിന്റെ മറുപടി.ദര്‍ശനയും അനൂപും തമ്മിലുള്ള വിവാഹത്തെ ചൊല്ലി നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇരുവരുടെയും വീട്ടുകാര്‍ അറിഞ്ഞുകൊണ്ടായിരുന്നു വിവാഹം നടന്നതെന്നും ദര്‍ശന വ്യക്തമാക്കിയിരുന്നു.
darshana with anoop krishnan photos
