Social Media
സ്വിം സ്യൂട്ടിൽ ഹൃദയം നായിക ദർശന, ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറൽ
സ്വിം സ്യൂട്ടിൽ ഹൃദയം നായിക ദർശന, ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറൽ
നടിയായും ഗായികയായും മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു ദർശന രാജേന്ദ്രൻ. 2014-ൽ പുറത്തിറങ്ങിയ ‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയതെങ്കിലും മായാനദി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
കൂടെ, വൈറസ്. വിജയ് സൂപ്പറാണ് പൗർണ്ണമിയും, സീ യൂ സൂൺ, ആണും പെണ്ണും , ഇരുൾ, ഹൃദയം തുടങ്ങിയവായണ് പുറത്ത് ഇറങ്ങിയ ദർശനയുടെ ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ എല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ ആയിരുന്നു നടി അവതരിപ്പിച്ചത്.
സോഷ്യൽ മീഡിയയിലും ദർശന സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ നടിയുടെ സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാവുന്നു. ഹൃദയത്തിലെ പ്രണവിന്റെ നായികയായ ദർശയുടെ ചിത്രം തന്നെയാണോയെന്നാണ് ആരാധകരുടെ സംശയങ്ങൾ. സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ ചിത്രങ്ങളാണോയെന്ന് സംശയിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ഏതായാലും വൈറൽ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്
നിലവിൽ ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രമാണ് ദർശയുടെ തീയറ്ററിൽ എത്തിയ ചിത്രം. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
