News
കൊ ലപാതക കേസിൽ ജയിലിൽ; മാധ്യമങ്ങൾക്ക് മുന്നിൽ നടുവിരൽ ഉയർത്തി നടൻ ദർശൻ
കൊ ലപാതക കേസിൽ ജയിലിൽ; മാധ്യമങ്ങൾക്ക് മുന്നിൽ നടുവിരൽ ഉയർത്തി നടൻ ദർശൻ
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആരാധകരനെ ക്രൂ രമായി കൊ ലപ്പെടുത്തിയ സംഭവത്തിൽ കന്നഡ നടൻ ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ജയിലിൽ കഴിയുന്ന ദർശൻ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ്. ബില്ലരി ജയിലിൽ കുടുംബവും അഭിഭാഷകരും നടനെ കാണാനെത്തിയപ്പോൾ ദൃശ്യങ്ങൾ പകർത്തിയ മാധ്യമങ്ങളെ നോക്കി നടുവിരൽ കാണിച്ചിരിക്കുകയാണ് താരം.
ജയിൽ അങ്കണത്തിൽ പൊലീസുകാർക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു ദർശന്റെ പ്രവൃത്തി. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴും അഹങ്കാരത്തിന് കുറവൊന്നുമില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ദർശന്റെ സഹോദരനും രണ്ട് അഭിഭാഷകരുമാണ് പ്രതിയെ ജയിലിൽ കാണാനെത്തിയത്. 30 മിനിറ്റോളം നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇവർ മടങ്ങിയത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദർശൻ രേണുകസ്വാമിയെ ആക്രമിച്ചതായി കുറ്റ സമ്മതം നടത്തിയിരുന്നു. ഞാൻ രേണുകസ്വാമിയെ കാണുമ്പോൾ തന്നെ അയാൾ ക്ഷീണിതനായിരുന്നു. ഇതിനകം തന്നെ ആ ക്രമിക്കപ്പെട്ടതായി തോന്നി. ഞാൻ അവൻ്റെ കഴുത്തിനും നെഞ്ചിനും തലയിലും ചവിട്ടി. കൈകൊണ്ടും മരക്കൊമ്പ് കൊണ്ടും അടിച്ചു. ഞാൻ പവിത്രയോട് അവളുടെ ചെരിപ്പുകൊണ്ട് അടിക്കാൻ പറഞ്ഞുവെന്നുമാണ് ദർശൻ പറയുന്നത്.
ജൂൺ 8ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊ ന്ന് ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് കേസ്. ഇതേ സംബന്ധിച്ച് പോലീസ് എട്ട് ഫൊറൻസിക് റിപ്പോർട്ടുകളും സിസിടിവി ദൃശ്യങ്ങളും രേണുകസ്വാമിയുടെ ര ക്തംപുരണ്ട പവിത്ര ഗൗഡയുടെ ചെരിപ്പും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. പ്രതികളുടെ വസ്ത്രത്തിലെ ര ക്തം രേണുകസ്വാമിയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി.
കൊ ലപാതകം നടന്ന സമയത്ത് ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതിന്റെ ലൊക്കേഷൻ രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലെ ആളൊഴിഞ്ഞ പറമ്പിലെ ഷെഡിൽ രേണുകസ്വാമിയെ പീ ഡിപ്പിച്ചു കൊലപ്പെടുത്തിയതിന്റെ ചിത്രം പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.
അതിക്രൂ രമായാണ് പ്രതികൾ യുവാവിനെ മ ർദിച്ച്കൊ ലപ്പെടുത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂ രമ ർദനത്തിൽ ജ നനേന്ദ്രിയം തകർത്തതായും ഷോക്കേൽപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടാംപ്രതിയാണ് ദർശൻ. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊ ലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേണുകാ സ്വാമിയെ കൊ ലപ്പെടുത്തിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്തു മൃ തദേഹം ന ശിപ്പിക്കാനായി 30 ലക്ഷം രൂപയുടെ ക്വ ട്ടേഷനാണ് നടൻ നൽകിയതെന്നും പൊലീസ് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുപേർ കാമാക്ഷിപാളയം സ്‌റ്റേഷനിലെത്തി കീഴ ടങ്ങി. സാമ്പത്തിക തർക്കത്തിനെ തുടർന്നു കൊ ന്നുവെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ മൊഴികളിൽ വൈരുധ്യം വിനയായി. പൊലീസ് മുറയിൽ ചോദ്യം ചെയ്തതോടെ ദർശന്റെ ക്വ ട്ടേഷൻ ഏറ്റെടുത്താണന്ന് ഏറ്റുപറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലിട്ട ഈ റീൽസാണ് രേണുകാ സ്വാമിയെന്ന യുവാവിന്റെ ജീവ നെടുക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിച്ചത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദർശൻ-പവിത്ര ഗൗഡ ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നു റീൽ. സൗഹൃദത്തിനു പത്തുവർഷമായെന്നും ഇനിയും ഏറെ മുന്നോട്ടുപോകാനുമുണ്ടെന്ന കുറിപ്പോടെയായിരുന്നു റീൽസ്.
ഇതിന് താഴെ രേണുകാസ്വാമി അ ശ്ലീല കമന്റിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം മാനേജർ പവൻ വഴി ദർശനെ അറിയിച്ചു. പിന്നാലെ രേണുകാസ്വാമിയെ ഒരുപാഠം പഠിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോയത്. ബെംഗളുരു രാജാരാജേശ്വരി നഗറിലെ വിജനമായ സ്ഥലത്തെ ഷെഡിലെത്തിച്ച് ഒരു പകൽ മുഴുവൻ അതിക്രൂ രമായി മ ർദ്ദിച്ച് കൊ ലപ്പെടുത്തുകയായിരുന്നു.