ഞാനവരെ പ്രണയിച്ചിട്ടുമില്ല , വിവാഹം ചെയ്യാമെന്നും പറഞ്ഞിട്ടില്ല; അവർ കള്ളിയാണ് – വനിതാ വിജയകുമാറിനെതിരെ ഡാൻസ് മാസ്റ്റർ റോബർട്ട്
തമിഴ്നടൻ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മകൾ വനിതാ വിജയകുമാർ രംഗത്ത് എത്തിയത്. അച്ഛന് നേരെ മാത്രമല്ല, സഹോദരൻ അരുൺ വിജയ് ,സഹോദരി ഭർത്താവ് ഹരി , ഡാൻസ് മാസ്റ്റർ റോബോർട്ട് എന്നിവർക്കെല്ലാമെതിരെ വനിതാ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
താനും റോബര്‍ട്ടും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ്വനിത ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റോബര്‍ട്ട് ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. തുടര്‍ന്ന് വനിതക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് റോബര്‍ട്ട്.
വനിതയെ താന്‍ പ്രണയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നത് കള്ളമാണെന്നുമാണ് റോബര്‍ട്ട് പറയുന്നത്. വനിതയ്ക്കൊപ്പം ഒരു സിനിമ നിര്‍മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവുമില്ല. വിവാഹിതനായ തനിക്ക് ഒരു മകളുണ്ടെന്നും സന്തോഷത്തോടെ ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും റോബര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
വിജയകുമാര്‍ മഞ്ജുള ദമ്പതിമാരുടെ മൂത്ത മകളാണ് വനിതാ വിജയകുമാര്‍. നടിമാരായ പ്രീത വിജയകുമാര്‍, ശ്രീദേവി വിജയകുമാര്‍ എന്നിവരാണ് വനിതയുടെ സഹോദരങ്ങള്‍. നടന് അരുണ്‍ വിജയ് അര്‍ധ സഹോദരനാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...