Connect with us

ബീഫ് പാചകം ചെയ്തതിന് എന്നെ ജീവനോടെ കത്തിക്കും, മകനെ തട്ടിക്കൊണ്ടു പോകുമെന്നാണ് ഭീഷണി, ബിജെപിയുടെ പേരില്‍ നിരവധി വ ധ ഭീ ഷണികളാണ് വരുന്നത്ച നടി സുദീപ ചാറ്റര്‍ജി

Actress

പ്രശസ്ത ബംഗാളി നടിയാണ് സുദീപ ചാറ്റര്‍ജി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കുക്കറി ഷോയില്‍ ബീഫ് പാകം ചെയ്തതിന് പിന്നാലെ തനിക്ക് വ ധഭീഷണിയെന്ന് വെളിപ്പെടുത്തിയെത്തിയിരിക്കുകയാണ് താരം. ഷോയില്‍ ഒരു മത്സരാര്‍ഥി ബീഫ് പാകം ചെയ്തതിനെ താന്‍ പ്രോത്സാഹിപ്പിച്ചു എന്ന് പറഞ്ഞാണ് ഭീഷണികള്‍ എത്തുന്നതെന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ എന്നെ വിമര്‍ശിക്കുന്നവര്‍ വീഡിയോ മുഴുവനായി കണ്ടില്ല. ഞാന്‍ ബീഫ് കഴിച്ചിട്ടില്ല, ഞാന്‍ അതിനെ തൊട്ടിട്ട് പോലുമില്ല. മത്സരാര്‍ഥിയാണ് അത് പാകം ചെയ്തത്. ആ വീഡിയോ എഡിറ്റ് ചെയ്തതല്ല, ആര്‍ക്ക് വേണമെങ്കിലും ഇത് പരിശോധിക്കാം.

ഈദ് ആഘോഷത്തിന്റെ ഭാഗമായി ആയിരുന്നു പരിപാടി. ബീഫ് അവരുടെ പ്രധാനഭക്ഷണങ്ങളില്‍ ഒന്നാണെന്ന് സംഘാടകര്‍ നേരത്തെ പറഞ്ഞിരുന്നു. എന്തിനാണ് മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്?

ഞാനവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോയത്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് എന്റേത്. ഒരു മതേതരത്വ രാജ്യമെന്ന നിലയ്ക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനാവില്ല. എന്റെ കൂടെയുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് മമതാ ബാനര്‍ജിക്കും ബാബുള്‍ സുപ്രിയോയ്ക്കും നേരെ അസഭ്യവര്‍ഷമാണ് ഉയരുന്നത്.

തൃണമൂലെന്നല്ല, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ഇപ്പോഴുയരുന്ന വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കണ്ട. ബിജെപിയുടെ പേരില്‍ നിരവധി ഭീ ഷണികളാണ് വരുന്നത്. എന്നെ ജീവനോടെ കത്തിക്കും, മകനെ തട്ടിക്കൊണ്ടു പോകും എന്നിങ്ങനെ പോകുന്നു ഭീഷണികള്‍… മരിച്ചുപോയ എന്റെ അമ്മയെ പോലും വെറുതേ വിടുന്നില്ല. അവരെ വരെ അസഭ്യം പറയുകയാണ്എന്നും താരം പറയുന്നു.

More in Actress

Trending

Recent

To Top