സുദേവ് നായർക്ക് എന്തുപറ്റി??? ആകാംക്ഷയിൽ മലയാളികൾ !
By
മലയാളികൾക്ക് സുദേവൻ നായരെ പരിചയം മൈ ലൈഫ് പാർട്ണറിലൂടെയാണ്. സ്വവർഗ്ഗരതി ഇതിവൃത്തമായ ചിത്രത്തിലൂടെ മികച്ച നടനുള്ള ആ വർഷത്തെ സംസ്ഥാന പുരസ്കാരം സുദേവൻ നായർ കരസ്ഥമാക്കി.
എന്നാൽ അനാർക്കലി എന്നാ ചിത്രമാണ് സുദേവനെ കൂടുതൽ പരിചിതനാക്കിയത്. ശരീര സൗന്ദര്യത്തില്‍ പൃഥ്വിരാജിനോടൊപ്പം മലയാളി പ്രേക്ഷകര്‍ ചേര്‍ത്ത് വയ്ക്കുന്ന നടനാണ് സുദേവ് നായര്‍. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മുംബൈ മലയാളിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഈയിടെ പുറത്തിറങ്ങിയ റോഷന് ആന്‍ഡ്രൂസ് ചിത്രമായ നിവിന്‍ പൊളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ ശ്രദ്ധേയമായ പോരാളിയുടെ റോളില്‍ സുദേവ് ശ്രദ്ധ നേടി. തുടര്‍ന്ന് നിവിന്‍ പോളിയുടെ ഏറ്റവും പുതിയ റിലീസ് മിഖായേലിലും സുദേവ് സാന്നിധ്യമറിയിച്ചു. ഇതിന് പുറകെയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിലും സുപ്രധാനമായ വേഷത്തില്‍ സുദേവ് നായര്‍ കരാറിലായിരിക്കുന്നത്.
എന്നാൽ സുദേവിന്റെ പുതിയ ചില ചിത്രങ്ങളാണ് സമൂഹ മാധ്യങ്ങളിൽ സജീവമാകുന്നത്. ദേഹം മുഴുവൻ പോള്ളിത്തിമിർത്ത് വട്ടത്തിൽ കിടക്കുന്നു. ചുവന്നു തടിച്ച ഈ പാടുകൾ ഏതൊരാളും ഭയം ഉണർത്തുന്നതാണ്.
ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് ചിത്രങ്ങൾ പങ്കു വച്ചത്. കപ്പിംഗ് തെറാപ്പി എന്ന ചികിത്സാ രീതിക്ക് വിധേയനായതാണ് സുദേവ് നായർ.
ശരീരത്തില്‍ നിന്ന് രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന അതിപുരാതന ചികിത്സാരീതിയാണ് ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പി. അക്യുപങ്ങ്ച്ചറില് മാത്രമല്ല യൂനാനിയിലും ഈ തൊറാപ്പി ഉപയോഗിക്കാറുണ്ട്. പ്രവാചകന് മുഹമ്മദ് നബി ഈ ചികിത്സാരീതി ഉപയോഗിച്ചിരുന്നതായി ചരിത്രത്തിലുണ്ട് .
ചൈനയില്‍ നിന്നുമാണ് ഈ ചികിത്സാരീതി ലോകത്തിന് കിട്ടിയത്. (ഗ്രീസില്‍ നിന്നുമാണ് ഇത് വന്നതെന്നും അഭിപ്രായമുണ്ട് ) പിന്നീടത് മറ്റിടങ്ങളില്‍ വ്യാപിക്കുകയായിരുന്നു. പാര്‍ശ്വഫലങ്ങളില്ലാതെ രക്തത്തില്‍ നിന്നും ആവശ്യമില്ലാത്തതും അപകടകവുമായ കൊഴുപ്പുകള്‍, മാലിന്യങ്ങള്‍, വിശാംഷങ്ങള്‍, നീരുകള്‍, നിര്‍ജീവകോശങ്ങള്‍, രോഗാണുക്കള്‍, തുടങ്ങി ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കുന്ന പതാര്ത്ഥങ്ങളെ പുറത്ത് കളയാനും എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറക്കുകയു, രകത സമ്മര്‍ദ്ദം, ഹൃദയാഘാതം, എന്നിവയെ തടുക്കുകയും ചെയ്യാന്‍ ഹിജാമ ചികിത്സകൊണ്ട് സാധിക്കും.
Cupping therapy photos of actor sudev nair
