ഒരു തുള്ളി ജവാന് വേണ്ടി ശ്രീനാഥ് ഭാസി, മാസായി ലുക്മാനും; കൊറോണ ജവാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഒരു തുള്ളി ജവാന് വേണ്ടി ശ്രീനാഥ് ഭാസി, മാസായി ലുക്മാനും; കൊറോണ ജവാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും നിര്‍മ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ ജവാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഒരു മുഴുനീള കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വ്വഹിക്കുന്നത്.
ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം – ജെനീഷ് ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം – റിജോ ജോസഫ് , പശ്ചാത്തല സംഗീതം – ബിബിന്‍ അശോക് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു പി. കെ , എഡിറ്റിംഗ് – അജീഷ് ആനന്ദ്.
കല – കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും – സുജിത് സി എസ് , ചമയം – പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ – ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്റ് ഡയറക്ടര്‍ – ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ – അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് – മാമിജോ പബ്ലിസിറ്റി – യെല്ലോ ടൂത്ത് ,പിആര്‍ഒ – ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് – വിഷ്ണു എസ് രാജന്‍
