Malayalam Breaking News
മദ്യപിച്ചെത്തി സഹനടനെ ആക്രമിച്ചു; തമിഴ് നടന് വിമലിനെതിരെ കേസ് !
മദ്യപിച്ചെത്തി സഹനടനെ ആക്രമിച്ചു; തമിഴ് നടന് വിമലിനെതിരെ കേസ് !
മദ്യപിച്ചെത്തി നടന് അഭിഷേകിനെ ആക്രമിച്ച കേസില്‍ തമിഴ് നടന് വിമലിനെതിരെ കേസ്. നടന് അഭിഷേകിനെ ബലമായി ആക്രമിച്ച കേസില്‍ തമിഴ് നടന് വിമലിനെതിരെ കേസ്. തിങ്കളാഴ്ച്ച രാവിലെ വിമലിന്റെ ചെന്നൈയിലുള്ള വസതിയില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ചെന്നൈ വിരുമ്പാക്കത്തെ ഭാസ്കര്‍ കോളനിയിലുളള അപ്പാര്‍ട്ട്മെന്റില്‍ ഒരു മുറി അന്വേഷിച്ച് എത്തിയതായിരുന്നു വിമലും സുഹൃത്തുക്കളും. അവിടെ റിസപ്ഷനില്‍ സോഫയിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന അഭിഷേക് വിമലിനെ കണ്ടിട്ടും ഫോണ്‍ സംസാരം തുടര്‍ന്നു. തന്റെ കോള്‍ കഴിയും വരെ കാത്തു നില്ക്കാന് റിസപ്ഷനിസ്റ്റിനോട് അഭിഷേക് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ വിമല്‍ സുഹൃത്തുക്കള്‍ക്കൊപ്പം അഭിഷേകിനെ ആക്രമിക്കുകയായിരുന്നു.
കണ്ണുകള്‍ക്കും മുഖത്തിനും സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടനെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് വിമലിനും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതി രജിസ്റ്റര്‍ ചെയ്തത്. സംഭവശേഷം വിമല്‍ ഒളിവിലാണ്. വിരുമ്പാക്കം പോലീസ് വിമലിന് വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി ലുക്കൗട്ട് നോട്ടീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. വിമല്‍ അഭിഷേകിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
പസങ്ക, കളവാണി, കളകളപ്പ്, ഇവനുക്ക് എങ്കയോ മാച്ചം ഇരുക്ക് , ഗില്ലി, കുരുവി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് വിമല്‍.
complained file against actor vimal
