Connect with us

എനിക്ക് ആ വേഷം തന്നെ വേണമെന്ന് വാശിയോടെ കരഞ്ഞു കാവ്യാ മാധവൻ, ഏല്പിച്ച വേഷം പറ്റില്ലെങ്കിൽ പൊയ്ക്കോളാൻ ലാൽ ജോസ് !

Malayalam Breaking News

എനിക്ക് ആ വേഷം തന്നെ വേണമെന്ന് വാശിയോടെ കരഞ്ഞു കാവ്യാ മാധവൻ, ഏല്പിച്ച വേഷം പറ്റില്ലെങ്കിൽ പൊയ്ക്കോളാൻ ലാൽ ജോസ് !

എനിക്ക് ആ വേഷം തന്നെ വേണമെന്ന് വാശിയോടെ കരഞ്ഞു കാവ്യാ മാധവൻ, ഏല്പിച്ച വേഷം പറ്റില്ലെങ്കിൽ പൊയ്ക്കോളാൻ ലാൽ ജോസ് !

പതിമൂന്നു വർഷങ്ങൾ കഴിയുകയാണ് ക്ലാസ്സ്‌മേറ്റ്സ് റിലീസ് ആയിട്ട്. നല്ലൊരു ക്യാമ്പസ് ചിത്രം നൊമ്പരവും പ്രണയവും പ്രതികരവുമൊക്കെയായി ഫ്ലാഷ് ബാക്കിലൂടെ ലാൽ ജോസ് പങ്കു വച്ചു.

കാവ്യാ മാധവനും പ്രിത്വിരാജ്ഉം ജോഡികളായി എത്തിയ ചിത്രത്തിൽ താര എന്ന കഥാപാത്രത്തെ ആണ് കാവ്യാ അവതരിപ്പിച്ചത്.എന്നാൽ ചിത്രത്തിലെ റസിയ എന്ന കഥാപാത്രം ചെയ്യാന്‍ കാവ്യ മാധവന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ താന്‍ ദേഷ്യപ്പെട്ടുവെന്നും ലാല്‍ ജോസ് പറയുന്നു.

ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞു. കഥ പറയാന്‍ ഞാന്‍ ജയിംസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല. അതിനിടെ ജയിംസ് ഓടിയെത്തി. കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാന്‍ കാര്യമെന്താണെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി’ കരച്ചിലടക്കാതെ കാവ്യ പറഞ്ഞു.

അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാന്‍ പറഞ്ഞു, ‘റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം’. അതും കൂടി കേട്ടപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു- ലാല്‍ ജോസ് പറയുന്നു.

Lal jose about kavya madhavan’s role in classmates

More in Malayalam Breaking News

Trending

Recent

To Top