Malayalam
കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം ഒർജിനൽ;ഫോറൻസിക്കിന്റെ മാസ്മരിക ക്ലൈമാക്സ് മെയ്ക്കിങ് വിഡിയോ…
കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം ഒർജിനൽ;ഫോറൻസിക്കിന്റെ മാസ്മരിക ക്ലൈമാക്സ് മെയ്ക്കിങ് വിഡിയോ…

ടോവിനോ തോമസ് നായകനായെത്തി മികച്ച പ്രേക്ഷക സ്വീകരണം നേടിയ ചിത്രമായിരുന്നു ഫോറൻസിക്. സെവൻത് ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നായികയായെത്തിയത് മംമ്ത മോഹന്‍ദാസായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടത്
ക്ലൈമാക്സ് രംഗത്തില്‍ ഫോക്സ് വാഗന് പോളോയില്‍ ടൊവീനോയുടെ കഥാപാത്രവും വില്ലന്‍ കഥാപാത്രവും യാത്ര ചെയ്യുന്നതും ഒടുവില്‍ ഇരുവരു തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാര്‍ അപകടത്തില്‍ പെടുന്ന രംഗം കമ്ബ്യൂട്ടര്‍ ഗ്രാഫിക്സ് ആയിരിക്കാം എന്ന സംശയം പ്രേക്ഷകന് ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ക്ലൈമാക്സില്‍ കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം തന്നെ യഥാര്‍ത്ഥമായി ചിത്രീകരിച്ചതാണെന്നാണ് മെയ്ക്കിങ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനം കാഴ്ചവെച്ചത്. അവരുടെ ടീമില്‍ തന്നെയുള്ള ഒരാളാണ് കാറിനകത്ത് ഉണ്ടായിരുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...