പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ‘ആര്‍ച്ചി’ എന്ന ലോകമെമ്പാടും ആരാധകരുള്ള കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാവും ഈ ചിത്രം.
അഭിനയത്തോടുള്ള സുഹാനയുടെ താല്പര്യത്തെപ്പറ്റി ഷാരൂഖ് ഖാന് പല അഭിമുഖങ്ങളിലും മുന്‍പ് പറഞ്ഞിട്ടുണ്ട്. ലണ്ടനില്‍ നടന്ന ഒരു ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ നാടകാവതരണത്തില്‍ സുഹാന ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ‘ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിട്ടുണ്ട്. തിയഡോര്‍ ഗിമെറോ സംവിധാനം ചെയ്ത ഈ പത്ത് മിനിറ്റ് ഷോര്‍ട്ട് ഫിലിമിലെ അഭിനയം സുഹാനയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.
ടീനേജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ മറ്റു താരനിര്‍ണ്ണയത്തിലേക്ക് സോയ അക്തര്‍ കടക്കുന്നതേയുള്ളുവെങ്കിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുഹാന തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. അതേസമയം അന്തിമ കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...