ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറിയ പ്രിയങ്ക ഹോളിവുഡിലും മികവ് കാട്ടിയ താരമാണ്. ഇപ്പോൾ ഇതാ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായി രക്ഷാ ബന്ധൻ കെട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയങ്കാ ചോപ്ര.
പ്രിയങ്ക ചോപ്രയ്ക്ക് ഇളയ സഹോദരനാണ് ഉള്ളത്. സിദ്ധാര്‍ഥ് ചോപ്ര എന്ന സഹോദരന് രാഖി കെട്ടിയിരിക്കുകയാണ് പ്രിയങ്കാ ചോപ്ര. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമാണ് ഒപ്പമുണ്ടാകുന്നത് എന്ന് പ്രിയങ്ക ചോപ്ര എഴുതുന്നു. തന്റെ സമ്മാനങ്ങള്‍ ഉടൻ പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു.
ഫറാൻ അക്തറിന്റെ സംവിധാനത്തില്‍ അടുത്തിടെ പ്രിയങ്ക ചോപ്ര നായികയാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു.
ജീ ലെ സാറ എന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയ്ക്ക് ഒപ്പം കത്രീന കൈഫും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ബോക്സോഫീസില്‍ ‘പത്താന്’ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. മുംബൈയിലാണ് സംഭവം. മുംബൈയിലെ മിര റോഡിലുള്ള...
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ആരാധകരെയും...
രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന രൺബീർ കപൂറിന്റെ...
അമിതാഭ് ബച്ചന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചനും ജയ ബച്ചനും ബസന്ത് പഞ്ചമി...