ലഹരി മരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാന്‍ പെരേര കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വ്യക്തമായതോടെയാണ് 25 ദിവസത്തിന് ശേഷമാണ് നടി മോചിതയായത്.
ജയില്‍ മോചിതയായതിന് പിന്നാലെ തന്റെ ദുരനുഭവങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ജയിലില്‍ ശുചിമുറിയിലെ വെള്ളം കൊണ്ട് കോഫി ഉണ്ടാക്കിയതും അലക്ക് സോപ്പുപൊടി കൊണ്ട് മുടി കഴുകേണ്ടി വന്നത് അടക്കമുള്ള കാര്യങ്ങളാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ട്രോഫിക്കുള്ളില്‍ ലഹരിമരുന്നുമായി എത്തിയതിനാണ് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജാ പൊലീസ് ഏപ്രില്‍ 1ന് ക്രിസാന്‍ പെരേരയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ രണ്ട് പേര് ചേര്‍ന്ന് മകളെ കുരുക്കിയതാണെന്ന പരാതിയുമായി ക്രിസാന്റെ അമ്മ മുംബൈ പൊലീസിനെ സമീപിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ ജയില്‍ മോചനത്തിലേക്ക് നയിച്ചത്. നടിയുടെ അതേ ഫഌറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന ആന്റണി പോള്‍ എന്നയാള്‍ക്ക് നടിയുടെ കുടുംബവുമായി വൈരാഗ്യമുണ്ടായിരുന്നു. ഇയാള്‍ രാജേഷ് എന്നയാളെ നടിയുടെ അടുത്തേക്ക് അയച്ചു.
ഇംഗ്ലീഷ് വെബ് സീരീസില്‍ അവസരമുണ്ടെന്നും ഓഡിഷനായി ഷാര്‍ജയില്‍ പോവണമെന്നും തെറ്റിധരിപ്പിച്ചു. ഒരു ട്രോഫിയും കയ്യില്‍ നല്കി ടിക്കറ്റെടുത്ത് യാത്രയാക്കി. പിന്നീട് ആന്റണി തന്നെ ഷാര്‍ജാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...