Hollywood
ദക്ഷിണ കൊറിയൻ ഗായകനും നിർമ്മാതാവുമായ ചോയി വീസങ് വീട്ടിൽ മരിച്ച നിലയിൽ
ദക്ഷിണ കൊറിയൻ ഗായകനും നിർമ്മാതാവുമായ ചോയി വീസങ് വീട്ടിൽ മരിച്ച നിലയിൽ
Published on
പ്രശസ്ത ദക്ഷിണ കൊറിയൻ ഗായകനും നിർമ്മാതാവുമായ ചോയി വീസങിനെ മരിച്ച നിലയിൽ കണ്ടെത്തി. 43 വയസായിരുന്നു പ്രായം. സിയോളിലെ വസതിയിൽ ആണ് വീസിങിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
തിങ്കളാഴ്ച പ്രാദേശിക സമയം ആറരയോടെയാണ് സംഭവം. കുടുബാംഗങ്ങൾ ആണ് മൃ തദേഹം കണ്ടെത്തുന്നത്.
അതേസമയം, നിലവിൽ മ രണത്തിൽ ദുരൂഹതയൊന്നും ഇല്ലെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. പ്രൊഫോൾ ഉപയോഗത്തെ തുടർന്ന് 2021-ൽ വീസങ് ഒരു വർഷം തടവിൽ കഴിഞ്ഞിരുന്നു.
വീസങ്ങിൻ്റെ ആദ്യ സോള ആൽബം ലൈക്ക് എ മൂവി ഏറെ ജനപ്രീതി നേടിയിരുന്നു. 2002-ൽ ആണ് ഇത് പുറത്തെത്തുന്നത്. ഹോളിവുഡിൽ ഉൾപ്പെടെ ലോകത്ത് വിവിധയിടങ്ങളിൽ കെ-പോപ് സംഗീത പരിപാടികൾ വീസങ് അലതരിപ്പിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:singer
