Social Media
“ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണമെന്നത് ആഗ്രഹമായിരുന്നു; എന്നാൽ ഞാന്‍ ഇനി വേറെ വഴി നോക്കട്ടെയെന്ന് ചാക്കോച്ചൻ
“ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണമെന്നത് ആഗ്രഹമായിരുന്നു; എന്നാൽ ഞാന്‍ ഇനി വേറെ വഴി നോക്കട്ടെയെന്ന് ചാക്കോച്ചൻ
ചലിക്കുന്ന ട്രെഡ് മില്ലില്‍ കിടിലന്‍ നൃത്തചുവടു വച്ച് യുവതാരം അശ്വിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കമല്‍ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തിലെ ഡാന്‍സ് നമ്ബറായ അണ്ണാത്തെ ആടുരാര്‍ എന്നു തുടങ്ങുന്ന ഗാനമാണ് അശ്വിന്‍ ട്രെഡ്മില്ലില്‍ അനായാസം അവതരിപ്പിക്കുന്നത്. നടന്‍ അജു വര്‍ ഗീസാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണം എന്നത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. പക്ഷെ ഇതു കണ്ടപ്പോള്‍ ഞാന്‍ അതേക്കുറിത്ത് രണ്ടാമതൊന്നു ചിന്തിക്കുകയാണ്. മനസ്സ് നിറയ്ക്കുന്ന പ്രകടനം. ഞാന്‍ ഇനി വേറെ വഴി നോക്കട്ടെ”എന്നാണ് അശ്വിന്റെ ഡാന്‍സ് വിഡിയോ പങ്കുവച്ച് ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്.
അതേസമയം ചാക്കോച്ചന്റെ വാക്കുകള്‍ തനിക്ക് വിലമതിക്കുന്നതാണ് എന്നാണ് അശ്വിന്‍ കുറിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കലാകാരന്‍ മറ്റൊരു കലാകാരന്റെ കഴിവുകളെ സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബന്‍ അത്തരത്തില്‍ ഒരാളാണെന്നാണ് അശ്വിന്‍ കുറിച്ചിരിക്കുന്നത്.
. ജേക്കബിന്റെ സ്വര്‍ ഗരാജ്യം എന്ന നിവിന്‍പോളി ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അശ്വിന്‍.
