Actress
നടി ചിത്ര നായർ വിവാഹിതയായി
നടി ചിത്ര നായർ വിവാഹിതയായി
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ചിത്ര നായർ വിവാഹിതയായി. ആർമി ഏവിയേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ ലെനീഷ് ആണ് വരൻ. ചിത്ര തന്നെയാണ് വിവാഹ വിഡിയോ പങ്കുവെച്ച് സന്തോഷം അറിയിച്ചത്.
ഇരുവരുടേതും രണ്ടാം വിവാഹമാണിത്. തന്റെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിൽ സംഭവിച്ചതാണെന്നും, അധികം വൈകാതെ വിവാഹമോചനം നടന്നുവെന്നും ചിത്ര അടുത്തിടെ പറഞ്ഞിരുന്നു. മകന് പതിനാല് വയസ്സ് പ്രായമുണ്ട്. ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു.
എനിക്ക് 36 വയസ്സാണ്. നമ്മൾ കാണുന്ന എല്ലാവരും സന്തൂർ മമ്മിയാണല്ലോ. എന്റെ കൂടെ മകൻ നടക്കുമ്പോ അനിയനാണോയെന്ന് ആളുകൾ ചോദിക്കാറുണ്ട്. 21ാം വയസ്സിലായിരുന്നു വിവാഹം. പ്ലസ്ടു കഴിഞ്ഞ്, ടിടിസി കഴിഞ്ഞപ്പോൾ തന്നെ കല്യാണം കഴിഞ്ഞു.
വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. വിവാഹമോചിതയായിട്ട് എട്ടുവർഷമായി. ജാതകമൊക്കെ നോക്കിയാണ് ഞാൻ വിവാഹം കഴിച്ചത്. അതിലൊന്നും ഒരു കാര്യമില്ലെന്ന് മനസിലായി. മാനസികമായ പൊരുത്തം തന്നെയാണ് പ്രധാനം എന്നാണ് നടി പറഞ്ഞത്.
