കഴിഞ്ഞ ദിവസമായിരുന്നു നടൻ ചെമ്പന്‍ വിനോദ് വിവാഹിതനായത് കോട്ടയം സ്വദേശിയായ മറിയം ആണ് വധു. ചെമ്പൻ വിനോദ് തന്നെയാണ് തന്റെ ഫേസ്ബുക് വഴി വാർത്ത പുറംലോകത്തെ അറിയിച്ചത്. ഇതേത്തുടർന്ന് ഇരുവരുടെയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടതോടെ മോശം കമന്റുകളുമായി കുറച്ച് സദാചാരവാദികളും രംഗത്തെത്തിയിരുന്നു.
താരവും ഭാര്യയും തമ്മിലുള്ള പ്രായ വ്യത്യസ്തമായിരുന്നു ഇത്തരക്കാരുടെ പ്രശ്നം. സംഭവത്തിന്ന്റെ പശ്ചാത്തലത്തില്‍ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റായ കല എഴുതിയ കുറിപ്പ് വായിക്കാം.
കല ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.
ചെമ്ബന്‍ വിനോദിനെ വ്യക്തിപരമായി എനിക്ക് അറിയില്ല.. പക്ഷെ ഇന്നലെ മുതല്‍ അയാള്‍ എന്റെ ഹീറോ ലിസ്റ്റില്‍ ഉണ്ട്..
അങ്ങേര്‍ക്കു അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്, സാമ്ബത്തികം ഉണ്ട്..,ആരോഗ്യോം ഇല്ലേ?
അയാള്‍ക്ക് വേണേല്‍ അയാളുടെ ഇമേജ് സംരക്ഷിച്ചു കൊണ്ടൊരു മുപ്പത്തിയഞ്ചുകാരിക്ക് “”ജീവിതം കൊടുക്കാമായിരുന്നു.. 44 കാരന് 35 ഒക്കെ നമ്മള് സഹിക്കും.. അവളുടെയും രണ്ടാം വിവാഹം ആണേല്‍ പിന്നെയും സമാധാനം..
കൊച്ചു പെണ്ണിനെ “അവതാളത്തില്‍ ” ആക്കിയ കശ്മലന്റെ ദുഷ്പേര് ചുമക്കേണ്ട.. എന്നിട്ട് ഈ പെങ്കൊച്ചിനെ അങ്ങനെ സൈഡില്‍ പറ്റുന്നടുതോളം കൊണ്ടുപോയി, ആശ തീരുമ്ബോള് കളയാമായിരുന്നു.
അവളത് അനുവദിക്കുന്നു എങ്കില്‍.. മറിച്ചു, അവള് ചെറുക്കുന്നു എങ്കില്‍ ഇമേജ് സംരക്ഷിക്കാന്‍ ആ ബന്ധമങ്ങു വലിച്ചെറിയാമായിരുന്നു..
അവളോട് പറയാമായിരുന്നു, നീ സമൂഹത്തിനും വീട്ടുകാര്‍ക്കും ഒത്ത ഒരു ബന്ധം തിരഞ്ഞെടുക്കുക, ഞാനും അങ്ങനെ ചെയ്യാം.. എന്നിട്ട് നമ്മുക്കിങ്ങനെ ആരോരും അറിയാതെ ഒളിച്ചങ്ങു കാര്യങ്ങള്‍ നടത്താം..! അതല്ലേ നാട്ട് നടപ്പ്..
അതൊന്നും ചെയ്യാതെ, ചേര്‍ത്തങ്ങു പിടിച്ചില്ലേ. സമൂഹത്തിന് മുന്നില്‍ ദേ നില്ക്കുന്നു ഞങ്ങള്‍ !
എപ്പോഴും പെണ്ണിന്റെ കരച്ചിലും അവളുടെ തുമ്മലും ചീറ്റലും മാത്രം കുറിച്ചാല്‍ പോരാ.. ആണിന്റെ നട്ടെല്ലിനെ കുറിച്ചും അവന്റെ കരുതലിന്റെ ചേര്‍ത്തുപിടിക്കലിനെ പറ്റിയും ഞാന്‍ ആലോചിക്കാന്‍ നിമിത്തമായ ചെമ്ബന്‍ വിനോദ്, തത്കാലം ഇങ്ങളാണ് ഇന്നെന്റെ ഉള്ളിലെ ആക്ഷന്‍ ഹീറോ ! കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...