Malayalam
പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; രംഗത്തെത്തി നടൻ ഫിഷ് വെങ്കട്
പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; രംഗത്തെത്തി നടൻ ഫിഷ് വെങ്കട്
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ് വെങ്കട്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന ഫിഷ് വെങ്കടിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെ നടന്റെ അവസ്ഥ വലിയ വാർത്തയായിരുന്നു. ഈ സമയത്താണ് ചികിത്സയ്ക്കായി പ്രഭാസിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രഭാസിന്റെ സഹായി വിളിച്ചിരുന്നതായി നടന്റെ കുടുംബം പറയുന്നത്. എന്നാൽ പ്രഭാസിന്റെ സഹായി ആണെന്ന് അവകാശപ്പെട്ടുളള അപരിചിതന്റെ കോൾ വ്യാജമായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
പ്രഭാസിന്റെ സഹായി എന്ന വ്യാജേന ആരോ ഒരാൾ ഞങ്ങളെ വിളിച്ചു. അത് വ്യാജകോൾ ആയിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. ഇങ്ങനെ ഒരു കാര്യം സംഭവിച്ചുവെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഇതുവരെ ഒരു സാമ്പത്തിക സഹായവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ഫിഷ് വെങ്കടിന്റെ കുടുംബം പറയുന്നത്.
കോമഡി നെഗറ്റീവ് റോളുകളിലൂടെ തെലുങ്ക് സിനിമകളിൽ തിളങ്ങി നിന്നിരുന്ന നടനാണ് ഫിഷ് വെങ്കട്. തെലങ്കാനയിലെ മത്സ്യത്തൊഴിലാളികൾ സംസാരിക്കുന്നതിനോട് സാമ്യമുളള പ്രാദേശിക ഭാഷ സംസാരിക്കുന്നതു കൊണ്ടാണ് നടൻ ഫിഷ് വെങ്കട് എന്ന പേരിൽ അറിയപ്പെടുന്നത്. നാളുകളായി ചികിത്സയിലാണ് നടൻ.
