മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തില്‍ വേറിട്ട കഥാപാത്രമായിരുന്നു ചന്തു സലിം കുമാറിന്റേത്. ഒരു നടന്റെ മകന് എന്നതിലുപരി, ചന്തുവിന്റെ പ്രകടനം തന്നെയായിരുന്നു പ്രേക്ഷകരെ ആകര്‍ഷിച്ചത്.
സിവില്‍ സര്‍വ്വീസും പിജിയും പഠിക്കാന്‍ പോയത് പെട്ടെന്ന് ജോലി കിട്ടുമെന്ന് കരുതിയാണെന്ന് ചന്തു പറയുന്നു. ഇംഗ്ലീഷില്‍ സ്ക്രിപ്റ്റ് എഴുതി ഓസ്കര് വാങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും ചന്തു തുറന്നുപറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വാക്കുകള്‍.
‘കുഞ്ഞുനാള് മുതല്‍ സിനിമ മനസിലുണ്ട്. ജോലി കിട്ടുന്നതിനു വേണ്ടിയാണ് എം.എ ലിറ്ററേച്ചര്‍ എടുത്തത്. എഴുതാനും താല്പര്യമുള്ള ആളാണ്. ഇംഗ്ലീഷില്‍ സ്ക്രിപ്റ്റ് എഴുതി, ഹോളിവുഡില്‍ പോയി, ഓസ്കര് വാങ്ങാം എന്നൊക്കെയായിരുന്നു പ്ലാന്‍.
ഇതിനിടെ, വിക്രമാദിത്യന് കണ്ട് സിവില്‍ സര്‍വ്വീസ് പഠിക്കാന്‍ പോയി. ഒരു വര്‍ഷം സിവില്‍ സര്‍വ്വീസ് പഠിച്ചാല്‍ ജോലി കിട്ടുമെന്നായിരുന്നു കരുതിയത്. കളക്ടറായി കഴിഞ്ഞാല്‍ പെട്ടെന്ന് കല്യാണം കഴിക്കാമെന്നായിരുന്നു ചിന്ത. അന്നത്തെ കാലത്ത് ഏറ്റവും വലിയ ലക്ഷ്യം കല്യാണമായിരുന്നു. പിന്നീട്, അതുമാറി എന്നും ചന്തു സലിംകുമാര്‍ പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...