Malayalam
ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല, ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്; അഭിരാമി സുരേഷ്
ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല, ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്; അഭിരാമി സുരേഷ്
മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ഇടയ്ക്കിടെ ചേച്ചി അമൃത സുരേഷിനൊപ്പവും അമ്മയ്‌ക്കൊപ്പവും അമൃതയുടെ മകള്‍ പാപ്പുവിനൊപ്പവുമുള്ള ഫോട്ടോകളും വീഡിയോയുമെല്ലാം അഭിരാമി പങ്കുവെയ്ക്കാറുണ്ട്.
ഐഡിയ സ്റ്റാര്‍ സിങര്‍ മുതല്‍ അമൃതയെ കാണുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. അച്ഛന്‍ സുരേഷിന്റെ വേര്‍പാടിനുശേഷം അഭിരാമിയുടെയും അമൃതയുടെയും സന്തോഷമെല്ലാം അമ്മയിലേക്കും പാപ്പുവിലേക്കും മാത്രമായി ഒതുങ്ങി. നാലുപേരും അമ്മയും മക്കളുമായല്ല സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. അമൃതയ്ക്കും അഭിരാമിക്കും മാത്രമല്ല ഇവരുടെ അമ്മയായ ലൈലയ്ക്കും പാപ്പുവിനും കൂടി ഒരു യുട്യൂബ് ചാനലുണ്ട്.
നടന്‍ ബാലയുമായുള്ള വിവാഹശേഷം അമൃതയുടെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ബാലയുമായുള്ള വിവാഹമോചനത്തിനുശേഷം നാളുകള്‍ക്ക് മുമ്പ് വരെ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായിരുന്നു. അത് വെളിപ്പെടുത്തിയശേഷം ഏറെക്കാലം വളരെ മോശമായ രീതിയില്‍ അമൃതയും കുടുംബവും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. ഗോപി സുന്ദറും ജീവിതത്തില്‍ നിന്നും പോയതോടെ അമൃതയുടെ ലോകം അമ്മയും സഹോദരിയും മകളുമായി ചുരുങ്ങി.
ഇപ്പോഴിതാ മനോഹരമായ ഒരു കുറിപ്പ് പങ്കിട്ട് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. അമൃതയുടെ മകള്‍ പാപ്പുവിനെ കുറിച്ചുള്ളതാണ് കുറിപ്പ്. പാപ്പുവിന്റെ ചിരിയും കുസൃതികളുമാണ് തങ്ങളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് അഭിരാമി സുരേഷ് കുറിച്ചത്. ഹോളി ആശംസകള്‍ നേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അഭിരാമിയുടെ കുറിപ്പ്.
ഒപ്പം പാപ്പുവിനൊപ്പമുള്ള ചില സുന്ദരനിമിഷങ്ങളുടെ വീഡിയോയും അഭിരാമി പങ്കിട്ടിട്ടുണ്ട്. ‘ഇവിടെ ഇവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി കളറും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ കളറുകളെക്കാളും മികച്ചതും അപൂര്‍വമായിട്ടുള്ളതും. ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹോളി ആശംസകള്‍’, എന്നാണ് പാപ്പുവിന്റെ വീഡിയോയ്ക്ക് ഒപ്പം അഭിരാമി കുറിച്ചത്. അമൃതയും മ്യൂസിക്ക് ഷോയും റെക്കോര്‍ഡിങുമെല്ലാമായി എപ്പോഴും തിരക്കിലാണെന്നത് കൊണ്ടുതന്നെ അഭിരാമിയാണ് പാപ്പുവിന്റെ ഉറ്റ ചങ്ങാതി.
അഭിരാമിയുടെ സോഷ്യല്‍മീഡിയ പേജിലും യുട്യൂബ് ചാനലിലും പാപ്പുവിന്റെ ഫോട്ടോയും വീഡിയോകളുമാണ് കൂടുതല്‍. പാപ്പുവിന്റെ മാത്രമല്ല അമൃതയ്ക്കും അഭിരാമി തന്നെയാണ് ബെസ്റ്റ് ഫ്രണ്ട്. മുന്‍ഭര്‍ത്താവില്‍ നിന്ന് അടക്കം കുപ്രചരണവും വിമര്‍ശനവും അമൃതയ്ക്ക് നേരെ ഉണ്ടായപ്പോള്‍ ആദ്യം പ്രതികരിച്ച് എത്തിയത് അഭിരാമി. തങ്ങളുടെ വീട്ടിലെ ആണ്‍കുട്ടിയാണ് അഭിരാമി എന്നാണ് അമൃത പറയാറുള്ളത്.
സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരില്‍ അമൃതയേയും കുടുംബത്തേയും നടന്‍ ബാല നിരന്തരമായി വിമര്‍ശിച്ചപ്പോള്‍ ആദ്യം പ്രതികരിച്ചതും അഭിരാമിയാണ്. ഉറച്ച ബോധ്യമില്ലാതെ ഒരാളെ വേട്ടയാടിയും പരോക്ഷമായി വധിച്ചും വ്യക്തിഹത്യ നടത്തിയും ആളുകളെ കബളിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തത് മൃഗീയമാണ്.
ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയെ തൃപ്തിപ്പെടുത്താനായി മറ്റുള്ളവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരരുതെന്നാണ് അന്ന് ബാലയ്‌ക്കെതിരെ അഭിരാമി കുറിച്ചത്. അമൃത സുരേഷിനെ കാണാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തില്‍ കണ്ടതുകൊണ്ടാണ് താന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത് എന്നായിരുന്നു നടന്‍ ബാലയുടെ വെളിപ്പെടുത്തല്‍. 2019ലാണ് നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്.