Connect with us

എന്റെ ആദ്യഭാര്യ സംഗീതമാണ്, രണ്ടാം ഭാര്യയാണ് നീ എന്ന് ഞാന്‍ പ്രഭയോട് പറഞ്ഞിട്ടുണ്ട്;എനിക്ക് കിട്ടിയ ഭാഗ്യമാണ് പ്രഭ ;യേശുദാസ്

Movies

എന്റെ ആദ്യഭാര്യ സംഗീതമാണ്, രണ്ടാം ഭാര്യയാണ് നീ എന്ന് ഞാന്‍ പ്രഭയോട് പറഞ്ഞിട്ടുണ്ട്;എനിക്ക് കിട്ടിയ ഭാഗ്യമാണ് പ്രഭ ;യേശുദാസ്

എന്റെ ആദ്യഭാര്യ സംഗീതമാണ്, രണ്ടാം ഭാര്യയാണ് നീ എന്ന് ഞാന്‍ പ്രഭയോട് പറഞ്ഞിട്ടുണ്ട്;എനിക്ക് കിട്ടിയ ഭാഗ്യമാണ് പ്രഭ ;യേശുദാസ്

കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല. പലകാലങ്ങൾ, ഒരേ ഒരു ശബ്ദം. മറ്റുള്ളവരിൽ നിന്ന് യേശുദാസിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്നു ചോദിച്ചാൽ യേശുദാസ് ഒന്നേയുള്ളൂ എന്ന് മാത്രമായിരിക്കും ഉത്തരം.

സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള യേശുദാസിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗാനരചയിതാവ് കൂടിയായ കെ ജയകുമാറായിരുന്നു അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തത്.


ഞാന്‍ മദ്യപിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ചിലര്‍ക്ക് വിശ്വാസമില്ല. കൊച്ചിലേ മുതല്‍ ഡോക്ടര്‍ എനിക്ക് ടോണിക്ക് എഴുതിയാല്‍ അതില്‍ ആല്‍ക്കഹോളിക്ക് കണ്ടന്റുണ്ടെങ്കില്‍ അതെനിക്ക് വേണ്ട, അത് കഴിക്കുമ്പോള്‍ എനിക്കെന്തൊക്കെയോ ബുദ്ധിമുട്ട് വരുന്നു എന്ന് പറയാറുണ്ട്. അതിനോട് വെറുപ്പുണ്ടായിട്ടില്ല. എന്തോ ഒരു ശക്തി ആദ്യം മുതലേ എന്നെ ഇതില്‍ നിന്നും പിന്‍വലിക്കുന്നുണ്ടായിരുന്നു. അത് ഞാനായിട്ട് ചെയ്യുന്നതല്ല. ചില സമയത്ത് എനിക്ക് തന്നെ ചില സംശയങ്ങളും വരാറുണ്ട്. നമ്മളെക്കൊണ്ട് തെറ്റ് ചെയ്യിപ്പിക്കുന്നതും ചെയ്യിപ്പിക്കാതിരിക്കുന്നതും ദൈവം തന്നെയാണോ, നിഷ്ഠകളൊന്നും താനെ വരുന്നതല്ല. ഞാനും മനുഷ്യനല്ലേ എനിക്കും വീക്ക്‌നെസുകളൊക്കെയുണ്ട്.

സംഗീതത്തോട് കൂടുതല്‍ ഇഷ്ടവും ബഹുമാനവുമൊക്കെ വന്നത് കൊണ്ട് ഭക്ഷണരീതി പോലും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പാടുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് വരുത്തുന്ന ഭക്ഷണമാണെങ്കില്‍ ഞാനത് കഴിക്കില്ല. അങ്ങനെ പോയിപ്പോയി ഒരേ തരത്തിലുള്ള രീതിയില്‍ വന്ന് നില്‍ക്കുകയാണ്.അതുകൊണ്ട് എനിക്ക് കിട്ടുന്നൊരു സുഖം എന്താണെന്ന് വെച്ചാല്‍ എന്റെ പാട്ട് കേട്ട് മറ്റുള്ളവര്‍ മനസ് നിറഞ്ഞ് ആസ്വദിക്കുന്ന കാഴ്ചയാണ്. ഭക്ഷണം കഴിച്ചതിനെക്കാളും സന്തോഷമാണ് ആ ഫീലിംഗ്.


പിച്ചള പാത്രമാണ് തൊണ്ട. സ്വര്‍ണ്ണപ്പാത്രമല്ല. സ്വര്‍ണ്ണപ്പാത്രത്തിന് ശബ്ദം കുറവാണ്. പിച്ചള പാത്രത്തിന് ശബ്ദം കൂടുതലാണ്. അതിനെ ദിവസവും തുടച്ച് വെക്കണമെന്ന് എന്നോട് ചെമ്പൈ സ്വാമികള്‍ പറയാറുണ്ട്. അത്രയും സൂക്ഷിക്കണം ശബ്ദം. കുടുംബകാര്യത്തിലും ഞാന്‍ ഭാഗ്യവാനാണ്. എന്റെ ആദ്യഭാര്യ സംഗീതമാണ്, രണ്ടാം ഭാര്യയാണ് നീ എന്ന് ഞാന്‍ പ്രഭയോട് പറഞ്ഞിട്ടുണ്ട്. അതേപോലെ അവള്‍ അത് ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നേക്കാളും പാട്ടിഷ്ടപ്പെടുന്നയാളാണ് അവള്‍. എന്റെ അമ്മയുടെ പല ഗുണങ്ങളും അവള്‍ക്ക് കിട്ടിയിട്ടുണ്ട്. കലാകാരന്‍ എന്ന നിലയില്‍ എനിക്ക് കിട്ടിയ ഭാഗ്യമാണ് പ്രഭ എന്നുമായിരുന്നു യേശുദാസ് പറഞ്ഞത്.

More in Movies

Trending

Recent

To Top