Malayalam Breaking News
പ്രളയ കേരളത്തിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് ചാലക്കുടിക്കാരൻ ചങ്ങാതി ടീം ;ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൽ ജോലികൾ നിർത്തി വച്ചു
പ്രളയ കേരളത്തിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് ചാലക്കുടിക്കാരൻ ചങ്ങാതി ടീം ;ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൽ ജോലികൾ നിർത്തി വച്ചു
By
പ്രളയ കേരളത്തിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് ചാലക്കുടിക്കാരൻ ചങ്ങാതി ടീം ;ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൽ ജോലികൾ നിർത്തി വച്ചു
കേരളം ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. മലയാള സിനിമ ലോകവും തങ്ങളാൽ കഴിയും വിധം ഇത്തരം പ്രവർത്തനങ്ങളോട് സഹകരിക്കുന്നുണ്ട്. കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന വിനയൻ ചിത്രം പ്രളയ കേരളത്തിൽ സഹായിക്കുവാനായി ഫൈനൽ പോസ്റ്റ് പ്രൊഡക്ഷൽ ജോലികൾ നിർത്തി വച്ചു . സംവിധായകൻ വിനയൻ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് :
“ചാലക്കുടിക്കാരൻ ചങ്ങാതി”യുടെ ഫൈനൽ പോസ്റ്റ് പ്രൊഡക്ഷൽ ജോലികൾ നിർത്തിവച്ച് എല്ലാവരും തങ്ങളാൽ കഴിയുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്യുവാൻ തീരുമാനിച്ചു.. സമാനതകളില്ലാത്ത ഈ മഹാപ്രളയവും മഴക്കെടുതിയും വരുത്തിവച്ച ദുരന്തത്തേ നേരിടുവാൻ കേരളത്തിലെ മുഴുവൻ ജനതയും ഒരുപോലെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.. ദുരന്ത നിവാരണസേനയും പട്ടാളവും ഒക്കെ ഉണ്ടൻകിലും തദ്ദേശവാസികളുടെ പ്രവർത്തനവും സഹായവും ഏറെ പ്രാധാന്യമർഹിക്കുന്നു.
സാമ്പത്തികമായി തങ്ങളാൽ കഴിയുന്ന പരമാവധി സഹായം ചെയ്യുന്നതിനോടൊപ്പം തന്നെ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരേ രക്ഷിക്കാൻ നേരിട്ടും.. ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വാളൻറിയർമാരെ വിവരമറിയിച്ചും..ഒക്കെ .. തങ്ങളാൽ കഴിയുന്ന രീതിയിൽ നമ്മളോരോരുത്തരും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ ഈ മഹാ ദുരന്തത്തിനെതിരേ പൊരുതിജയിക്കാൻ നമുക്കാവും എന്നാണെൻെറ വിശ്വാസം..അടിക്കടി ഉണ്ടാകുന്ന ഭൂമികുലുക്കത്തിൽ തളരാതെ തൻെറജീവീതത്തിനും രാജ്യനിർമ്മിതിക്കും വേണ്ടി പൊരുതി ജയിക്കുന്ന ജപ്പാൻ കാരുടെ മനോവീര്യം ഇവിടെ സ്മരണീയമാണ്…
chalakudikaaran changathi movie team has stopped post production works due to flood