വിനയൻ പറയുന്നു , “ചിരിച്ചും രസിച്ചും ഈ ചിത്രം കണ്ടിരിക്കാം.. ഒടുവിൽ മണി യാത്ര ആകുന്നതു വരെ…”- ചാലക്കുടിക്കാരൻ ചങ്ങാതിക്ക് U സർട്ടിഫിക്കറ്റ് !!!
കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി റിലീസിന് തയ്യാറെടുക്കുകയാണ് . സെപ്തംബർ 28 നു റിലീസ് ചെയ്യുന്ന ചിത്രം സെൻസറിങ് കഴിഞ്ഞു U സർട്ടിഫിക്കറ്റ് നേടിയ സന്തോഷം പങ്കു വെക്കുകയാണ് സംവിധായകൻ വിനയൻ. കലാഭവൻ മണിയായി സെന്തിലാണ് വേഷമിടുന്നത്. ധർമജനും സലിം കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
വിനയന്റെ പോസ്റ്റ്
“ചാലക്കുടിക്കാരൻ ചങ്ങാതി”യുടെ സെൻസർ കഴിഞ്ഞു…U സർട്ടിഫിക്കറ്റ് ലഭിച്ച വിവരം പ്രിയ സുഹൃത്തുക്കളെ അറിയിച്ചു കൊള്ളട്ടെ.. സെപ്തംബർ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.. മഹാപ്രളയത്തെ മനക്കരുത്തു കൊണ്ടും ഒത്തൊരുമകൊണ്ടും അതിജീവിച്ച മലയാളിക്ക്, കലാഭവൻ മണിയുടെ ജീവിതത്തേ ആസ്പദമാക്കിയുള്ള ഈ ചിത്രം..ഈ സാഹചര്യത്തിൽ കലാസ്വാദനത്തിൻെറ വേറിട്ട കാഴ്ച്ച ഒരുക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു..
ഇന്നും മറുപടി കിട്ടാത്ത മണിയുടെ മരണവും ചെറുപ്പകാലത്ത് മണി അനുഭവിച്ച ജീവിത ദുഖങ്ങളും ഒക്കെ പറയുന്നുണ്ടൻകിലും, എല്ലാം മറന്ന് പൊട്ടിച്ചിരിക്കുകയും നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത് ജീവിതം ആഘോഷമാക്കിയ മണിയേപ്പോലെ ഈ ചിത്രത്തെയും ഒരു മാസ്സ് എൻെറർടെയിനർ ആയിട്ടാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്.. ചിരിച്ചും രസിച്ചും ഈ ചിത്രം കണ്ടിരിക്കാം.. ഒടുവിൽ മണി യാത്ര ആകുന്നതു വരെ..ആ യാത്രയിൽ അന്ന്..നിറകണ്ണുകളോടെ തടിച്ചു കൂടിയ ജനസാഗരം നൽകിയ അന്ത്യാഞ്ജലി നമ്മൾ കണ്ടതാണ്.. ഈ ചിത്രവും മനുഷ്യസ്നേഹിയായ ആ കലാകാരന് ഒരു ആദരവായിരിക്കും തീർച്ച…
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...