Malayalam Breaking News
ചാലക്കുടിക്കാരൻ ചങ്ങാതിയുടെ വിവാദ ക്ലൈമാക്സ് -എല്ലാം സി ബി ഐയോട് പറയുമെന്ന് വിനയൻ !!!
ചാലക്കുടിക്കാരൻ ചങ്ങാതിയുടെ വിവാദ ക്ലൈമാക്സ് -എല്ലാം സി ബി ഐയോട് പറയുമെന്ന് വിനയൻ !!!
By
ചാലക്കുടിക്കാരൻ ചങ്ങാതിയുടെ വിവാദ ക്ലൈമാക്സ് -എല്ലാം സി ബി ഐയോട് പറയുമെന്ന് വിനയൻ !!!
ഏറെ അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ റിലീസ് ആയ ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി . സിനിമയിൽ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുമായാണ് അവസാനിക്കുന്നത്. ആ രംഗങ്ങളുടെ ആധികാരികതയുമായി ബന്ധപ്പെട്ട് വിനയന്റെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് സി ബി ഐ.
ഇത് പ്രതീക്ഷച്ചതാണെന്നും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്നും വിനയൻ പറയുന്നു.
‘മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വിളിച്ചിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സിൽ മണിയുടെ മരണം ഒരു കൊലപാതകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ക്ലൈമാക്സ് സംബന്ധിച്ച് തനിക്ക് പറയാനുള്ളത് അന്വേഷണസംഘത്തെ അറിയിക്കും,’ വിനയൻ പറഞ്ഞു.
“ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ കലാഭവൻ മണിയുടെ ജീവചരിത്രമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മണിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണിത്,” വിനയൻ വ്യക്തമാക്കി.
“മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാൻ കഴിയില്ല. ക്ലൈമാക്സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്. പക്ഷേ, ആ രംഗം തിയറ്ററുകളിൽ വലിയ പ്രഭാവം സൃഷ്ടിക്കുന്നു. സിനിമ കണ്ടവർ ഇതു സംബന്ധിച്ച് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടാകാം. സത്യസന്ധമായ ഒരു കഥ പറച്ചിലാണ് സിനിമയിലുള്ളത്. ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്,” വിനയൻ വിവാദരംഗത്തെക്കുറിച്ച് മനസ് തുറന്നു. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ബുധനാഴ്ചയാകും അന്വേഷണസംഘത്തിനു മുന്നിൽ വിനയൻ ഹാജരാകുക.
vinayan about C B I enquiry