News
സിനിമാ ടിക്കറ്റുകൾക്കും ഒടിടി സബ്സക്രിപ്ഷനും സെസ്; തുക ഉപയോഗിക്കുന്നത് കലാകാരൻമാരുടെ ക്ഷേമപ്രവർത്തനത്തിന്
സിനിമാ ടിക്കറ്റുകൾക്കും ഒടിടി സബ്സക്രിപ്ഷനും സെസ്; തുക ഉപയോഗിക്കുന്നത് കലാകാരൻമാരുടെ ക്ഷേമപ്രവർത്തനത്തിന്

സിനിമാ ടിക്കറ്റുകൾക്കും ഒടിടി സബ്സക്രിപ്ഷനും സെസ് ഇടാക്കാനുള്ള നടപടികളുമായി കർണാടക സർക്കാർ. സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക കണ്ടെത്താനായാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി 1 മുതൽ 2 ശതമാനം വരെ സെസ് ഈടാക്കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇതു സംബന്ധിച്ച പദ്ധതികൾക്ക് രൂപം നൽകാൻ കർണാടക സിനി ആന്റ് കൾച്ചറൽ ആക്ടിവിസ്റ്റ് ബിൽ (2024) നിയമസഭയിൽ അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ബിൽ അവതരിപ്പിച്ചത്. കലാപ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്താനും സാമൂഹ്യസുരക്ഷ ഉറപ്പാക്കാനും പതിനേഴംഗ ബോർഡ് രൂപീകരിക്കും. സർക്കാർ നിർദ്ദേശിക്കുന്നവരായിരിക്കും ബോർഡിലെ അംഗങ്ങൾ.
സെസിൽ നിന്ന് ലഭിക്കുന്ന തുക സർക്കാർ കർണാടക സിനി ആന്റ് കൾച്ചറൽ ആക്ടിവിസ്റ്റ്സ് വെൽഫെയർ ബോർഡിന് കൈമാറുമെന്നുമാണ് വിവരം.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...