News
അ ശ്ലീല ഉള്ളടക്കം; യെസ്മയടക്കമുള്ള 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
അ ശ്ലീല ഉള്ളടക്കം; യെസ്മയടക്കമുള്ള 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
ഇന്റര്‍നെറ്റ് ലോകത്തെ അ ശ്ലീല കണ്ടന്റുകളും മറ്റും തടയാനായി 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത്തരം 18 പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍, 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്.
2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നിരോധനം.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അദ്ദ, െ്രെട ഫ്‌ലിക്ക്, എക്‌സ് െ്രെപം, നിയോണ്‍ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്ഫ്‌ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്‌സ്, െ്രെപം പ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചിരിക്കുന്നത്.
മലയാളത്തിലെ അ ഡള്‍ട്ട് കണ്ടന്റ് ഒടിടി പ്ലാറ്റ്‌ഫോമായിരുന്നു യെസ്മ. ധാര്‍മ്മിക നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതും അ ശ്ലീലമായ കണ്ടന്റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതുമാണ് സര്‍ക്കാറിന്റെ നിലപാട് എന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ നിരോധനം സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
