News
ഗാനരംഗങ്ങളും വരികളും മാറ്റണം; ഉത്തരവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍; നടപടി രാജേശ്വരി പ്രിയ നല്കിയ പരാതിയില്‍
ഗാനരംഗങ്ങളും വരികളും മാറ്റണം; ഉത്തരവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍; നടപടി രാജേശ്വരി പ്രിയ നല്കിയ പരാതിയില്‍
ലോകേഷ് കനകരാജ് – വിജയ് കൂട്ടുക്കെട്ടില്‍ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ലിയോ. ഇപ്പോഴിതാ ഈ ചിത്രത്തിലെ പാട്ടുകള്‍ക്ക് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ഉത്തരവിട്ടിരിക്കുന്നത്. രണ്ട് മാസം മുന്നെയിറങ്ങിയ ഗാനം യൂട്യൂബില്‍ ഇതുവരെ 124 മില്ല്യണ്‍ ആളുകളാണ് കണ്ടിട്ടുള്ളത്.
ചിത്രത്തിലെ ‘നാ റെഡി താ വരവാ’ എന്ന ഗാനത്തിലെ പുകവലി രംഗങ്ങളും മദ്യത്തെ പറ്റി പരാമര്‍ശിക്കുന്ന വരികളും മാറ്റണമെന്നാണ് ഉത്തരവ്. ഗാനത്തിലെ വിജയ് പുകവലിക്കുന്ന രംഗങ്ങളുടെ ക്ലോസ് അപ്പ് ഷോട്ടുകള്‍ മാറ്റുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. റിലീസായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനം വൈറലായിരുന്നു.
പാട്ടിറങ്ങിയ അന്ന് തന്നെ ഗാനത്തിലെ പുകവലി രംഗങ്ങളും മറ്റും വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം രംഗങ്ങളുടെ പേരില്‍ നായകന് വിജയ്, സംവിധായകന് ലോകേഷ് കനകരാജ് എന്നിവര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ അത്തരം രംഗങ്ങള്‍ ചിത്രത്തിന്റെ തിരക്കഥ ആവശ്യപ്പെടുന്നത് കൊണ്ടാണ് ഉള്‍പ്പെടുത്തിയത് എന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ നിലപാട്.
എന്നാല്‍ സിബിഎഫ്സി ഉത്തരവ് വന്നതോടുകൂടി ഇനി എന്തായാലും രംഗങ്ങള്‍ മാറ്റേണ്ടിവരും. ആനൈത്തു മക്കള്‍ കച്ചി പാര്‍ട്ടിയിലെ രാജേശ്വരി പ്രിയ നല്കിയ പരാതിയിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. ഉത്തരവിന്റെ പകര്‍പ്പ് എക്സില്‍ അവര്‍ തന്നെ പങ്കുവെച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
വിജയിയെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, അര്ജ്ജുന് സര്‍ജ, പ്രിയ ആനന്ദ്, ഗൌതം വാസുദേവ് മേനോന്, മന്‍സൂര്‍ അലി ഖാന്, മാത്യു തോമസ്, സാന്‍ഡി, മിഷ്ക്കിന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ജോണറിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ഒക്ടോബര്‍ 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
