News
ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതി; സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതി; സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെ നല്‍കിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പും ചുമത്തിയിട്ടുണ്ട്.
യുട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു സത്യഭാമ രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. ചാലക്കുടിയില്‍ നല്‍കിയ പരാതി തിരുവനന്തപുരത്ത് കൈമാറുകയായിരുന്നു. അഭിമുഖം നല്‍കിയത് വഞ്ചിയൂരില്‍ ആയതിനാലാണ് പരാതി അവിടേയ്ക്ക് കൈമാറിയത്.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല്‍ അകത്തിവെച്ച് കളിക്കേണ്ട കലാരൂപമാണ് മോഹിനിയാട്ടം.
ഒരു പുരുഷന്‍ കാലും കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുന്ന അത്രയും അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടായിരിക്കണം.
ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞിരുന്നത്. അതേസമയം കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും, എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ വ്യക്തമാക്കിയിരുന്നു.