Movies
‘മഞ്ഞുമ്മല്‍ ബോയിസ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്’; ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു
‘മഞ്ഞുമ്മല്‍ ബോയിസ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്’; ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാണത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാക്കള്‍ േൈഹക്കാടതിയില്‍. പരാതിക്കാരനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് പ്രതിയും നിര്‍മാതാക്കളില്‍ ഒരാളുമായ ഷോണ്‍ ആന്റണിയുടെ ജാമ്യഹരജി പരിഗണിക്കവേ അഭിഭാഷകന് കോടതിയെ അറിയിച്ചു.
തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് ജൂണ്‍ 28ലേക്ക് മാറ്റിയ ജസ്റ്റിസ് സി.എസ്. ഡയസ്, മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹരജിക്കാരന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി. സിനിമയുടെ പേരില്‍ നിക്ഷേപിച്ച ഏഴ് കോടിയടക്കം തിരിച്ചു നല്‍കിയില്ലെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് കേസെടുത്തത്.
22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല.
പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കളുടെ വക്കാലത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഭിഭാഷകന് ഒഴിഞ്ഞത്.
