നായികയായി അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്കി പീ ഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയും; യുവതിയുടെ പരാതിയില്‍ നടനെതിരെ കേസ്
നായികയായി അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്കി പീ ഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയും; യുവതിയുടെ പരാതിയില്‍ നടനെതിരെ കേസ്
നായികയായി അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്കി പീ ഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയും; യുവതിയുടെ പരാതിയില്‍ നടനെതിരെ കേസ്
വിവാഹ വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കന്നഡ, തമിഴ് സിനിമാ താരം സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ 27 വയസ്സുകാരിയാണ് പരാതി നല്‍കിയത്. 2019ലാണ് സന്തോഷും യുവതിയും പരിചയപ്പെടുന്നത്. ഈ സമയത്ത് ബസവേശ്വര്‍നഗറിലെ സലോണില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി.
സിനിമയില്‍ നായികയായി അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത്. തുടര്‍ന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളില്‍ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ രഹസ്യമായി പകര്‍ത്തി.
മൂന്ന് വര്‍ഷത്തിന് ശേഷവും തനിക്ക് സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാലും സന്തോഷിന്റെ വാഗ്ദാനങ്ങള്‍ കളവാണെന്നും മനസിലാക്കിയ യുവതി ഇയാളില്‍ നിന്ന് അകന്നു. ഇതില്‍ പ്രകോപിതനായ സന്തോഷ് തന്നെ മര്‍ദിച്ചതായും സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് സന്തോഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി.
കഴിഞ്ഞ വര്‍ഷം ജൂണില്‍ യുവതി സന്തോഷിനെതിരെ പരാതി നല്‍കിയിരുന്നുവെന്ന് ഡി.സി.പി എസ്. ഗിരീഷ് പറഞ്ഞു. സംഭവം നടന്നത് ബെംഗളൂരു റൂറല്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് മാറ്റിയിരിക്കുകയാണ്. ഫെബ്രുവരി 15ന് യുവതി വീണ്ടും പരാതി നല്കി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...