Movies
സി ഐ ഡി മൂസയിലെ ആ കാർ ഓടിക്കാൻ ദിലീപിന് മാത്രമെ കഴിയു കാരണം..
സി ഐ ഡി മൂസയിലെ ആ കാർ ഓടിക്കാൻ ദിലീപിന് മാത്രമെ കഴിയു കാരണം..
By
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച സിനിമയാണ് സിഐ ഡി മൂസ.തുടക്കം മുതൽ ഒടുക്കംവരെ കയ്യടി നേടിയ ചിത്രം.ദിലീപും കൊച്ചിൻ ഹണീഭാവും,ഹരിശ്രീ അശോകനും,ജഗതി ശ്രീകുമാറും,സലിം കുമാറുമൊക്കെ ഒന്നിച്ചെത്തിയപ്പോൾ ചിത്രം മലയാളികളെ നിർത്താതെ ചിരിപ്പിച്ചു.ചിത്രത്തിന്റെ അവസാനം ഹീറോയായത് ആ ചുമന്ന കാറായിരിക്കും. എന്നാൽ ഇപ്പോളിതാ ആ കാറിനെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് സി ഐ ഡി മൂസയിലെ ക്യാമറാമാൻ. കാര്‍ ദിലീപിന് മാത്രമേ ഓടിക്കാന്‍ കഴിയുള്ളു എന്നാണ് സാലു ജോര്‍ജ് പറയുന്നത്.
എനിക്ക് തോന്നുന്നു വേറെ ഡ്രൈവര്‍മാര്‍ക്കൊന്നും ആ കാര്‍ ഓടിക്കാന്‍ പറ്റില്ല. അത് ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളു. അതിന്റെ നടുക്കൊരു ഓട്ടയുണ്ട്. ക്ലൈമാക്‌സ് സീനിലൊക്കെ ദിലീപ് അത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണ്ടീഷന്‍ അനുസരിച്ച് ഒരു അമ്പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ അത് ഓടിക്കാന്‍ കഴിയില്ല. മുതലാളിയെ തൊഴിലാളിക്കറിയാമെന്ന് പറയുംപോലെ 100,150 കിലോമീറ്റര്‍ സ്പീഡിലൊക്കെ ദിലീപ് അത് ഓടിച്ചിരുന്നു. ഞാനൊക്കെ ആ വണ്ടി ഓടിക്കാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ നീക്കാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നു ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നാണ്.’ കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ സാലു ജോര്‍ജ് പറഞ്ഞു.
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപും ഭാവനയും നായികാനായകന്‍മാരായെത്തിയ സിനിമയാണ് സി ഐഡി മൂസ. ജോണി ആന്റണിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ഈ സിനിമ സമ്മാനിച്ചത്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമ കൂടിയാണ് സി ഐഡി മൂസ. ഉദയ് കൃഷ്ണയും സിബി കെ തോമസുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.നമ്മളിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് ഭാവന. തിളക്കത്തിന് ശേഷം ദിലീപും ഭാവനയും ഈ ചിത്രത്തിലൂടെയാണ് ഒരുമിച്ചത്. ആശിഷ് വിദ്യാര്‍ത്ഥി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
കോമഡി കഥാപാത്രമായി ക്യാപ്റ്റന്‍ രാജുവും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.ജോണി ആന്റണിയുടെ കന്നി ചിത്രമായിരുന്നു സിഐഡി മൂസ. പൊലീസാകാന്‍ കൊതിച്ച് ആ മോഹം സഫലമാകാതെയായപ്പോള്‍ പൊലീസ് നായയെ പരിശീലിപ്പിച്ച് പേരെടുത്ത മൂസ ഒടുവില്‍ മുഖ്യമന്ത്രിയുടെ ജീവന്‍ വരെ രക്ഷിക്കുന്നു. ഇതായിരുന്നു മൂസയുടെ പ്രമേയം. ചിത്രത്തിന്റെ ഒടുവില്‍ കാണിക്കുന്നത് മൂസ വിദഗ്ധ പരിശീലനത്തിന് ബ്രിട്ടീഷ് പൊലീസിലേക്കു പോകുന്നതാണ്. അവിടുത്തെ പരിശീലനം കഴിഞ്ഞ് എത്തുന്നതാണ് പുതിയ ചിത്രത്തിന്റെ കഥ. മൂസ ഫ്രം സ്‌കോട്ട് ലാന്‍ഡ് എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിട്ടുള്ളത്.
car in cid moosa
