News
വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബിടിഎസ് താരത്തെ പിന്തുടര്‍ന്ന ആരാധിക അറസ്റ്റില്‍!
വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബിടിഎസ് താരത്തെ പിന്തുടര്‍ന്ന ആരാധിക അറസ്റ്റില്‍!
ലോകമെമ്പാടുമുള്ള ആരാധകരുള്ള സംഗീത ബ്രാന്‍ഡാണ് ബിടിഎസ്. പലപ്പോഴും അവരുടെ സുരക്ഷാ വീഴ്ചകള്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ബിടിഎസ് താരത്തെ പിന്തുടര്‍ന്ന യുവതി പിടിയിലായെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ബിടിഎസ് അംഗം വി എന്ന് വിളിക്കപ്പെടുന്ന കിം താഹ്യൂങിനെ പിന്തുടര്ന്ന് സ്ത്രീയാണ് അറസ്റിലായിരിക്കുന്നത്. ഈ ആരാധിക വിവാഹ സര്‍ട്ടിഫിക്കറ്റുമായാണ് വിയെ പിന്തുടര്ന്നത്. വിയുടെ വസതിയിലും യുവതി എത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിയെ പിന്തുടര്ന്നാണ് യുവതി താരത്തിന്റെ വസതിയില്‍ വരെ എത്തിയത്. താരത്തിനോട് സംസാരിക്കണമെന്നായിരുന്നു ആവശ്യം. പിന്നാലെ വിവാഹ സര്‍ട്ടിഫിക്കറ്റ് താരത്തിന് നല്‍കുകയായിരുന്നു. ഇതിനു മുന്‍പും യുവതി വിയെ പിന്തുടര്ന്നിട്ടുണ്ട്.
അതേസമയം ബിടിഎസിന്റെ ഏജന്‍സിയായ ബിഗിറ്റ് എന്റര്‍ടൈന്‍മെന്റ് വാര്‍ത്തയോട് പ്രതികരിക്കുകയും ‘ഞങ്ങളുടെ കലാകാരന്റെ വ്യക്തിജീവിതത്തെ തടസ്സപ്പെടുത്തുന്നതും അവരുടെ സുരക്ഷയ്ക്ക് ഭീ ഷണിയുയര്ത്തുന്നതുമായ കുറ്റകൃത്യങ്ങള്‍ പിന്തുടരുന്നതിനോട് സഹിഷ്ണുതയുണ്ടാകില്ലെന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
