Hollywood
പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു
പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു
ബ്രിട്നി സ്പിയേഴ്സും സാം അസ്ഗരിയും ഔപചാരികമായി വേര്‍പിരിഞ്ഞു. വിവാഹിതരായി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ വേര്‍പിരിയല്‍. 30കാരനായ പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും 42കാരിയായ മോഡലും നടിയുമായ ബ്രിട്നി സ്പിയേഴ്സും ഉഭയസമ്മതപ്രകാരമാണ് വിവാഹമോചനം നേടിയത്.
അടുത്തിടെ പുറത്തിറക്കിയ ഓര്‍മ്മക്കുറിപ്പായ ‘ദി വുമണ്‍ ഇന്‍ മി’യില്‍ അസ്ഗരിയെക്കുറിച്ച് വളരെ കുറച്ചും അനുകൂലമായും മാത്രമേ സംസാരിക്കൂ എന്ന് ബ്രിട്നി വ്യക്തമാക്കിയിരുന്നു. പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങളാണ് വേര്‍പിരിയലിന് കാരണമായി അസ്ഗരി ചൂണ്ടിക്കാട്ടിയത്.
ബ്രിട്നി സ്പിയേഴ്സിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. 2004 മുതല്‍ 2007 വരെ കെവിന് ഫെഡര്ലൈനൊപ്പം ജീവിച്ച ഇവര്‍ക്ക് രണ്ട് കൗമാരക്കാരായ ആണ്‍മക്കളുണ്ട്. ബാല്യകാല സുഹൃത്ത് ജേസണ്‍ അലക്സാണ്ടറുമായി 2004ല്‍ സ്പിയേഴ്സ് വിവാഹിതയായെങ്കിലും അത് മൂന്ന് ദിവസം മാത്രമാണ് നിലനിന്നത്.
അസ്ഗരിയെ 2016 ല്‍ ‘സ്ലംബര്‍ പാര്‍ട്ടി’ എന്ന ഗാനത്തിന് വേണ്ടിയുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സ്പിയേഴ്സ് കണ്ടുമുട്ടുന്നതും ബന്ധം ആരംഭിച്ചതും. ഏഴ് വര്‍ഷം അവര്‍ ഡേറ്റിംഗിലായിരുന്നു. ഇരുവര്‍ക്കും കുട്ടികളില്ല.
