News
പോപ് ഗായിക റിഹാനയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം; കാരണം ഹോളിവുഡ് നടന് ജോണി ഡെപ്പ്
പോപ് ഗായിക റിഹാനയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം; കാരണം ഹോളിവുഡ് നടന് ജോണി ഡെപ്പ്
പോപ് ഗായിക റിഹാനയ്ക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി സാമൂഹ്യ മാധ്യമങ്ങള്‍. തന്റെ വസ്ത്ര ബ്രാന്‍ഡായ സാവേജ് എക്സ് ഫെന്ററ്റിയുടെ ഫാഷന്‍ ഷോയില്‍ ഹോളിവുഡ് നടന് ജോണി ഡെപ്പിനെ ക്ഷണിച്ചതാണ് ബഹിഷ്കരണാഹ്വാനത്തിന് കാരണമായത്. ഒപ്പം സാവേജ് എക്സ് ഫെന്ററ്റിയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്.
ഡിച്ച് ഡെപ്പ് എന്ന ഹാഷ്ടാഗോടെയാണ് എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ എത്തുന്നത്. ഷോയുമായി ബന്ധപ്പെട്ടുള്ള പത്രക്കുറിപ്പില്‍ ഡെപ്പിന്റെ പേരില്ല. എന്നാല്‍ പരിപാടിയില്‍ ഡെപ്പ് ഭാഗമാകുമെന്നാണ് സിഎന്‍എന്‍ വ്യക്തമാക്കുന്നത്.
ഇതോടെ നടന്റെ ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. ഈ സംഭവം ഏറെ നിരശപ്പെടുത്തുന്നതാണ് എന്നും സംഗീതസംവിധായകന് ട്ര്യൂ ടിക്സണ്‍ കുറിച്ചിരുന്നു.
സാവേജ് എക്സ് ഫെന്ററ്റിയുമായി നേരത്തെ സഹകരിച്ചിരുന്ന നടനും ഗായകനുമായ ഒലി അലക്സാണ്ടര്‍ ബ്രാന്‍ഡ് തന്നെ ബഹിഷ്കരിക്കുന്നതായും അറിയിച്ചിരുന്നു. ജോണി ഡെപ്പിന്റെ മുന്‍ ഭാര്യ ആംബര്‍ ഹേഡുമായി ബന്ധപ്പെട്ട മാനനഷ്ട കേസ് ചര്‍ച്ചയായിരുന്നു. ഇതിന് ശേഷം പ്രധാന പരിപാടികളിലൊന്നും ഡെപ്പ് ഭാഗമായിട്ടില്ല.
