ആരാധകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടന്. തനിക്ക് രക്തം കൊണ്ട് എഴുതിയ കത്തുകളും അ ശ്ലീല ചിത്രങ്ങളും അയിച്ചിരുന്നതായാണ് രവീണ പറയുന്നത്. താനുമായി വിവാഹം കഴിഞ്ഞു, തന്റെ കുട്ടികള്‍ അയാളുടേത് ആണ് എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമം നടന്നരുന്നതായാണ് രവീണ പറയുന്നത്.
‘അയാള്‍ എനിക്ക് രക്തക്കുപ്പികള്‍ കൊറിയറായി അയക്കും, രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയക്കാറുണ്ട്. ഗോവയില്‍ നിന്നുള്ള ആരാധകനായിരുന്നു. എന്നെ വിവാഹം ചെയ്തതായും എന്റെ കുട്ടികള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു’ എന്നാണ് രവീണ പറയുന്നത്.
കൂടാതെ മറ്റൊരു സംഭവവും താരം പങ്കുവെച്ചു. തന്റെ ഭര്‍ത്താവിന്റെ കാറിന് നേരെ ആരോ വലിയ കല്ലുകള്‍ എറിഞ്ഞു. ഈ സമയം തനിക്ക് പൊലിസീനെ വിളിക്കേണ്ടി വന്നു. പിന്നെ തന്റെ ഗേറ്റ് ചാടി കടന്ന് മറ്റൊരു വ്യക്തി വീടിന് മുന്നില്‍ ഇരുന്നിട്ടുണ്ട് എന്നുമാണ് രവീണ ഇ ടൈംസിനോട് പ്രതികരിക്കുന്നത്.
അതേസമയം, ‘കെജിഎഫ് ചാപ്റ്റര്‍ 2’ ആണ് രവീണയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രി രമിക സെന്‍ എന്ന കഥാപാത്രമായാണ് രവീണ വേഷമിട്ടത്. ചിത്രത്തിലെ ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു രമിക സെന്‍. രവീണയുടെ പ്രകടനത്തിന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു.
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...