Malayalam Breaking News
മീ ടൂ: ആമിറിനു പിറകെ അക്ഷയും !! വിവാദക്കറ പുരണ്ട സംവിധായകന് ബോളിവുഡിൽ നിന്ന് പുറത്തേക്കോ ?!
മീ ടൂ: ആമിറിനു പിറകെ അക്ഷയും !! വിവാദക്കറ പുരണ്ട സംവിധായകന് ബോളിവുഡിൽ നിന്ന് പുറത്തേക്കോ ?!
മീ ടൂ: ആമിറിനു പിറകെ അക്ഷയും !! വിവാദക്കറ പുരണ്ട സംവിധായകന് ബോളിവുഡിൽ നിന്ന് പുറത്തേക്കോ ?!
മീ ടൂ ക്യാമ്പയിനിൽ ലൈംഗിക ആരോപണങ്ങൾക്ക് വിധേയനായ ബോളിവുഡ്ഡ് സംവിധായകൻ സാജിദ് ഖാന് പുതിയ ചിത്രം ‘ഹൗസ്ഫുള് 4’ ന്റെ സംവിധാന സ്ഥാനമൊഴിയുന്നു. തുടര്‍ അന്വേഷണം കഴിഞ്ഞ് സത്യം തെളിയും വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്യാന്‍ ചിത്രത്തിലെ നായകനായ അക്ഷയ് കുമാര്‍ നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മീ ടൂ ക്യാമ്പയിനിൽ പത്രപ്രവര്‍ത്തകയും നടിയും അസിസ്റ്റന്റ് ഡയറക്ടറുമടക്കം മൂന്നു സ്ത്രീകളാണ് സാജിദ് ഖാന് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നു ആരോപിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയത്.
— Sajid Khan (@SimplySajidK) October 12, 2018
“ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ടവര്ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നവര്‍ അത് തുറന്നു പറയുമ്പോൾ നമ്മള് അവരെ കേൾക്കണം. അര്‍ഹിക്കുന്ന നീതി അവര്‍ക്ക് ലഭ്യമാക്കുകയും വേണം. ഇത്തരം കേസുകളില്‍ കടുത്ത നടപടികള്‍ എടുക്കേണ്ടതുണ്ട്.” എന്ന് അക്ഷയ് കുമാറും വിഷയത്തില്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയും തുടര്‍ അന്വേഷണം കഴിഞ്ഞ് സത്യം തെളിയും വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്യാന്‍ ചിത്രത്തിന്റെ നിർമ്മാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
— Akshay Kumar (@akshaykumar) October 12, 2018
നിരവധി താരങ്ങളും സാജിദ് ഖാനെതിരെ രംഗത്ത് വന്നിട്ടുണ്ട്, ആരോപണങ്ങൾ തെളിയുകയാണെങ്കിൽ ഇനിയൊരിക്കലും സംവിധായകന്റെ കൂടെ സിനിമ ചെയ്യില്ലെന്ന് ബോളിവുഡിലെ പല താരങ്ങളും തുറന്നു പറഞ്ഞു കഴിഞ്ഞു.
Bollywood stars against director Sajid Khan
