Actor
ഇടത്തെ കയ്യില്‍ നിന്നുള്ള വേദന അവഗണിച്ചു, പിന്നീട് നടന്നത്…കുറച്ചു മിനിറ്റുകള്‍ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നില്ല, ശക്തമായ ഹൃദയാഘാതമാണ് ഉണ്ടായത്; തുറന്ന് പറഞ്ഞ് നടന് ശ്രേയസ് തല്‍പാഡെ
ഇടത്തെ കയ്യില്‍ നിന്നുള്ള വേദന അവഗണിച്ചു, പിന്നീട് നടന്നത്…കുറച്ചു മിനിറ്റുകള്‍ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നില്ല, ശക്തമായ ഹൃദയാഘാതമാണ് ഉണ്ടായത്; തുറന്ന് പറഞ്ഞ് നടന് ശ്രേയസ് തല്‍പാഡെ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് നടന് ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത പുറത്തെത്തിയത്. ഇപ്പോള്‍ നടന് ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയാണ്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ താരം കുഴഞ്ഞുവീഴുകയായിരുന്നു. ഇപ്പോഴിതാ ഇത് തന്റെ രണ്ടാം ജന്മമാണ് എന്ന് പറയുകയാണ് ശ്രേയസ്. എന്റെ ജീവിത്തില്‍ ഒരിക്കലും ആശുപത്രിയില്‍ കിടന്നിട്ടില്ല. അതിനാല്‍ ആരോഗ്യം മോശമാകുന്നത് ശ്രദ്ധിച്ചില്ല.
ആരോഗ്യത്തെ നിസ്സാരമായി കാണരുത്. ഇത്തരം അനുഭവം ജീവിതത്തേക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടു തന്നെ മാറും. ഞാന്‍ 16 വയസില്‍ നാടകം ചെയ്യാന്‍ തുടങ്ങിയതാണ്. 20ാം വയസില്‍ പ്രൊഫഷണല്‍ നടനായി. 28 വര്‍ഷമായി എന്റെ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുടുംബങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയമുണ്ടെന്നാണ് നമ്മള് കരുതുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി താന്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയും യാത്ര ചെയ്യുകയുമായിരുന്നു.
എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി, എനിക്ക് വളരെ ക്ഷീണം തോന്നി. ഇത് അല്‍പ്പം അസാധാരണമായിരുന്നു, പക്ഷേ ഞാന്‍ നിര്‍ത്താതെ ജോലി ചെയ്യുന്നതിനാല്‍, സാധാരണ തോന്നുന്ന ക്ഷീണമാണെന്നാണ് കരുതിയത്. ബ്ലഡ് ടെസ്റ്റുകള്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ ഞാന്‍ നടത്തിയിരുന്നു. കൊളസ്ട്രോള്‍ കൂടുതലായതിനാല്‍ ഞാന്‍ മരുന്ന് എടുത്തിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.
ഹൃദയാഘാതം സംഭവിച്ച ദിവസത്തേക്കുറിച്ചും താരം ഓര്‍ത്തെടുത്തു. വെല്‍കം ടു ദി ജംഗിളിന്റെ സെറ്റിലായിരുന്നു ഞാന്‍. സൈനിക പരിശീലന രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. കയറില്‍ തൂങ്ങുന്നതും വെള്ളത്തില്‍ വീഴുന്നതുമെല്ലാമുണ്ടായിരുന്നു. വളരെ സുഖകരമായാണ് ഷൂട്ടിങ് മുന്നോട്ടുപോയത്. അവസാനത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ശ്വാസം കിട്ടാത്തതുപോലെ എനിക്ക് തോന്നി.
എന്റെ ഇടത്തെ കയ്യില്‍ നിന്ന് വേദന അനുഭവപ്പെട്ടു. ഒരു കണക്കിന് വാനിലേക്ക് നടന്നെത്തി വസ്ത്രം മാറി. മസിലു കയറിയതാണ് എന്നാണ് കരുതിയത്. ആശുപത്രിയില്‍ പോകാമെന്നാണ് ആദ്യം കരുതിയത്. പിന്നീട് വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതും എന്റെ ഭാര്യ ദീപ്തി ആ അവസ്ഥയില്‍ എന്നെ കണ്ടു. ആശുപത്രിയില്‍ എത്താറായപ്പോള്‍ എന്റെ ബോധം പോയി. അതൊരു ഹൃദയാഘാതമായിരുന്നു.
കുറച്ചു മിനിറ്റുകള്‍ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നില്ല. ട്രാഫിക്കിലായതിനാല്‍ ദീപ്തിക്ക് കാറില്‍ നിന്ന് പുറത്തിറങ്ങാനായില്ല. എങ്ങനൊക്കെയോ സഹായത്തിന് വിളിച്ചു. കുറച്ചാളുകള്‍ വന്ന് എന്നെ ഡോക്ടറുടെ അകത്തേക്ക് എത്തിച്ചു. സിപിആറും ഇലക്ട്രിക് ഷോക്കും തന്നു. അങ്ങനെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ക്ലിനിക്കലി ഞാന്‍ മരിച്ചു. ശക്തമായ ഹൃദയാഘാതമാണ് എനിക്കുണ്ടായത്. ഇത് എന്റെ രണ്ടാം ജന്മമാണ് എന്നും ശ്രേയസ് പറഞ്ഞു.
