Actor
പ്രധാന വില്ലന്‍ ഭക്ഷണമാണ്, 14 വര്‍ഷമായി ഞാന്‍ അത്താഴം കഴിക്കാറില്ല; നടന്‍ മനോജ് ബാജ്‌പേയി
പ്രധാന വില്ലന്‍ ഭക്ഷണമാണ്, 14 വര്‍ഷമായി ഞാന്‍ അത്താഴം കഴിക്കാറില്ല; നടന്‍ മനോജ് ബാജ്‌പേയി
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് മനോജ് ബാജ്‌പേയി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. 14 വര്‍ഷമായി താന്‍ അത്താഴം കഴിക്കാറില്ലെന്നാണ് നടന്‍ മനോജ് ബാജ്‌പേയി പറയുന്നത്. ഭക്ഷണം കഴിക്കുന്നത് ഒരുപാട് ഇഷ്ടമാണെങ്കിലും ഷേപ്പ് നിലനിര്‍ത്താന്‍ വേണ്ടി താന്‍ വര്‍ഷങ്ങളായി അത്താഴം കഴിക്കാറില്ല എന്നാണ് മനോജ് ബാജ്‌പേയി പറയുന്നത്. ഇതാണ് തന്റെ ഫിറ്റ്‌നസ്സ് രഹസ്യം എന്നാണ് മനോജ് പറയുന്നത്.
‘ഭാരത്തിന്റേയും അസുഖത്തിന്റേയും കാര്യമെടുത്താല്‍ ഭക്ഷണമാണ് പ്രധാന വില്ലന്‍. നിങ്ങള്‍ അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാല്‍ പലരോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാനാകും. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് നിര്‍ത്തിയത്.’
‘ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും. കാരണം ഉച്ചക്ക് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നല്ലത് പോലെ ഞാന്‍ കഴിക്കും. ചോറും റൊട്ടിയും എനിക്ക് ഇഷ്ടപ്പെട്ട പച്ചക്കറിയും നോണ്‍ വെജ് കറികളുമെല്ലാം ഉച്ചയൂണിന് ഉണ്ടാകും.’
‘മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ യോഗയും മെഡിറ്റേഷന്‍ ചെയ്യാറുണ്ട്. മാനസികാരോഗ്യം പോലെ അത്രയും പ്രധാനപ്പെട്ടതല്ല ആബ്‌സ്. ഒരു പ്രത്യേക രൂപഘടനക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്യുന്നത്. എനിക്ക് ആബ്‌സ് വേണമെന്ന് തീരുമാനിച്ചാല്‍, എന്നെക്കൊണ്ട് സാധിക്കും.’
‘പക്ഷെ എനിക്ക് അതല്ല വേണ്ടത്. ജോറാം, ബന്ദ, ഗുല്‍മോഹര്‍, കില്ലര്‍ സൂപ്പ് തുടങ്ങിയവയിലെത് പോലെയുള്ള വ്യത്യസ്തതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആബ്‌സ് ഉണ്ടായാല്‍ അതുപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയില്ല’ എന്നാണ് മനോജ് ബാജ്‌പേയി പറയുന്നത്.