Bollywood
സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ
സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച് കടന്നത്. ഇക്കഴിഞ്ഞ 20-ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം.
ജിതേന്ദ്ര സിംങ് (23)എന്ന യുവാവാണ് അറസ്റ്റിലായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ രാവിലെ മുതൽ തന്നെ സൽമാൻ ഖാന്റെ വീടിന് മുന്നിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. താരത്തിന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും തെളിവായി പൊലീസ് ശേഖരിച്ചു. മറ്റൊരു വ്യക്തിയ്‌ക്കോപ്പമാണ് യുവാവ് കെട്ടിടത്തിനുള്ളിലേക്ക് കയറിയത്.
എന്നാൽ സൽമാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സൽമാൻ ഖാനെ കാണാൻ ആഗ്രഹമുണ്ടെന്നും അതിനാണ് താൻ എത്തിയതെന്നുമാണ് യുവാവ് പറയുന്നത്.ഛത്തീസ്ഗഢ് സ്വദേശിയാണ് പിടിയിലായ യുവാവ്.
നടന്ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയുള്ള സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ, സൽമാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ താരത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
