Connect with us

മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി!

News

മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി!

മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി!

മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി. സെപ്റ്റംബര്‍ ഏഴിനായിരുന്നു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗമുക്തി നേടിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ തന്നെ ക്വാറന്റീനില്‍ ആയിരുന്നു മലൈക.

‘ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം മലൈക അറോറ കുറിച്ചു. തനിക്ക് ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഡോക്ടര്‍മാര്‍ക്കും ബി എം സിക്കും മലൈക നന്ദി അറിയിക്കുകയും ചെയ്തു.

തനിക്ക് അളവറ്റ പിന്തുണ നല്‍കിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആരാധകര്‍ക്കും മലൈക നന്ദി അറിയിച്ചു. ഈ സമയങ്ങളില്‍ തനിക്ക് എല്ലാവരും ചെയ്തു തന്നെ പിന്തുണയ്ക്കും സന്ദേശങ്ങള്‍ക്കും വാക്കുകളിലൂടെ മതിയായ നന്ദി അറിയിക്കാനാവില്ല. എല്ലാവരും സുരക്ഷിതരായി തുടരണമെന്നും മലൈക കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആയിരുന്നു മലൈക വെളിപ്പെടുത്തിയത്.

BOLLYWOOD

More in News

Trending

Recent

To Top