Bollywood
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരില്‍ കണ്ട് ഷാരൂഖ് ഖാന്
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരില്‍ കണ്ട് ഷാരൂഖ് ഖാന്
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരില്‍ കണ്ട് ഷാരൂഖ് ഖാന്. ഒരു മണിക്കൂറോളം ഇവര്‍ക്കൊപ്പം സമയം ചിലവഴിച്ച താരം അതിജീവിതര്‍ക്കായി ജോലിയും വാഗ്ദാനം ചെയ്തു. ആസിഡ് അതിജീവിതരുടെ വിദ്യാഭ്യാസം, ചികിത്സ, ജോലി എന്നിവ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന ബ്രേവ് സോള്‍സ് ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായ അതിജീവിതരെയാണ് ഷാരൂഖ് സന്ദര്‍ശിച്ചത്. ഐപിഎല്‍ മത്സരം കാണാനായിരുന്നു താരം എത്തിയത്. മത്സരത്തിന് ശേഷം തിരിച്ചു പോകുന്നതിന് മുമ്പാണ് കൊല്‍ക്കത്തയിലുള്ള ആസിഡ് അതിജീവിതരെ കാണാന്‍ ഷാരൂഖ് എത്തിയത്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച നിരവധി പേരുടെ ശസ്ത്രക്രിയാ ചെലവ് ഷാരൂഖിന്റെ സന്നദ്ധ സംഘടനയായ മീര്‍ ഫൗണ്ടേഷന് വഹിച്ചിട്ടുണ്ട്. പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്റെ ഓര്‍മയ്ക്കായി ഷാരൂഖ് ഖാന് ആരംഭിച്ച എന്‍ജിഓയാണ് മീര്‍ ഫൗണ്ടേഷന്.
സൗത്ത് പര്‍ഗാനാസില്‍ നിന്നുള്ള തനൂജ ഖാതുന് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി ഷാരൂഖിന് നന്ദി അറിയിച്ചു. ഷാരൂഖിന്റെ സഹായം ലഭിച്ചില്ലായിരുന്നെങ്കില്‍ ചികിത്സാ ചിലവ് തനിക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല എന്നാണ് തനൂജ പറഞ്ഞത്.
