News
11 വര്‍ഷമായി കൂടെയുണ്ട്, അസുഖമുള്ളതിന്റെ യാതൊരു ലക്ഷണവും നടിയ്ക്കില്ലായിരുന്നു; കുടുംബവുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് പൂനം പാണ്ഡെയുടെ ബോഡി ഗാര്‍ഡ്
11 വര്‍ഷമായി കൂടെയുണ്ട്, അസുഖമുള്ളതിന്റെ യാതൊരു ലക്ഷണവും നടിയ്ക്കില്ലായിരുന്നു; കുടുംബവുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് പൂനം പാണ്ഡെയുടെ ബോഡി ഗാര്‍ഡ്
കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ പൂനം പാണ്ഡേയുടെ മരണ വാര്‍ത്ത പുറത്തെത്തിയത്. പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് താരം അന്തരിച്ചുവെന്ന് ആദ്യമായി അറിയിച്ചത്. പിന്നാലെ നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു.
എന്നാല്‍ പൂനം പാണ്ഡേയുടെ മരണവാര്‍ത്ത വിശ്വാസത്തിലെടുക്കാന്‍ ആരാധകരും സോഷ്യല്‍ മീഡിയയും തയാറായിട്ടില്ല. പൂനത്തിന്റെ കുടുംബം ഔദ്യോഗികമായി പ്രതികരിക്കാത്തതും ആരാധകരില്‍ സംശയമുണര്‍ത്തുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൂനം പൊതുവേദിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ് വരെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.
കാന്‍സറിന് ചികിത്സയിലായിരുന്നുവെന്ന് പറയുന്നുവെങ്കിലും വളരെ ആരോഗ്യവതിയായാണ് കാണപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് ഒട്ടേറെയാളുകള്‍ സംശയം രേഖപ്പെടുത്തുന്നത്. പൂനത്തിന്റെ മരണവാര്‍ത്ത രേഖപ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ കമന്റ് ബോക്സ് ഇപ്പോള്‍ ഓഫ് ചെയ്തിട്ടുണ്ട്.
‘ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവെക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.” എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
മരണവാര്‍ത്ത കേട്ട് ഞെട്ടിപ്പോയെന്നും വിശ്വസിക്കാനാകുന്നില്ലെന്നും പൂനത്തിന്റെ ബോഡിഗാര്‍ഡ് അമീന് ഖാന് പറഞ്ഞു. നടിയുടെ സഹോദരിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അമീന് വ്യക്തമാക്കി. പൂനം എപ്പോഴും ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവായിരുന്നെന്നും എന്തെങ്കിലും അസുഖമുള്ളതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസുഖമുള്ളതിന്റെ യാതൊരു ലക്ഷണവും നടിക്കില്ലായിരുന്നുവെന്നും സ്വന്തമായി അവര്‍ക്കൊരു ട്രെയിനര്‍ ഉണ്ടെന്നും അമീന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 11 വര്‍ഷമായി പൂനത്തിന്റെ ബോഡിഗാര്‍ഡ് ആയി പ്രവര്‍ത്തിക്കുകയാണ് അമീന്.
സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം പ്രശസ്ത നേടുന്നത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐ.യില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് പുനം നേരിട്ടത്. 2012ലെ ഐ.പി.എല്‍. 5ആം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ ന ഗ്നചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നു.
