Movies
‘ടര്‍ബോ’ സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ബോംബ് ഭീഷണി, ഷോ നിര്‍ത്തിവെച്ചു; ആളെ തിരിച്ചറിഞ്ഞ് പോലീസ്, നടപടിയെടുക്കും!
‘ടര്‍ബോ’ സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ബോംബ് ഭീഷണി, ഷോ നിര്‍ത്തിവെച്ചു; ആളെ തിരിച്ചറിഞ്ഞ് പോലീസ്, നടപടിയെടുക്കും!
മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ടര്‍ബോ. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ഈ സിനിമയുടെ പ്രദര്‍ശനത്തിനിടെ ബോ ംബ് ഭീഷണി മുഴക്കിയ വ്യക്തിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്‌സര തിയേറ്ററില്‍ ആണ് സംഭവം.
ഇന്നലെ രാത്രി എട്ടരയോടെയാണ് മമ്മൂട്ടിയുടെ ടര്‍ബോ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് തിയേറ്ററിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഭീ ഷണിസന്ദേശമെത്തിയത്.സന്ദേശത്തിന്റെ ഉറവിടമന്വേഷിച്ച് പൊലീസ് പത്തനംതിട്ട സ്വദേശിയാണ് ഭീ ഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്.
ഉടന്‍ തന്നെ തിയേറ്റര്‍ അധികൃതര്‍ ഷോ നിര്‍ത്തിവെയ്ക്കുകയും ടൗണ്‍ സ്‌റ്റേഷനിലേക്ക് വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോം ബ് സ്‌ക്വാഡും ടൗണ്‍ പോലീസും സ്ഥലത്തെത്തി പരിശോധനനടത്തി. പരിശോധനയില്‍ ഒന്നുംകണ്ടെത്തിയില്ല. അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അതേസമയം, റിലീസിന് മുമ്പേ തന്നെ ടര്‍ബോ വലിയ ഹൈപ്പ് നേടിയിരുന്നു. പ്രീ സെയിലിലൂടെ മികച്ച കളക്ഷന്‍ ടര്‍ബോ സ്വന്തമാക്കിയിരുന്നു. റിലീസ് ദിനമായ വ്യാഴാഴ്ച്ച മികച്ച അഭിപ്രായം ലഭിച്ചതിന് പിന്നാലെ 224 എക്‌സ്ട്രാ ഷോകളാണ് ലഭിച്ചത്. കേരളത്തില്‍ നിന്ന് ആകെ 11 കോടിയോളം നേടിയിട്ടുണ്ടെന്നായിരുന്ന അനൗദ്യോഗിക കണക്ക്.
2024ലെ ആദ്യ ദിന കളക്ഷനില്‍ സര്‍വ ചിത്രങ്ങളെയും ടര്‍ബോ വീഴ്ത്തിയിരുന്നു. ആദ്യ ദിനത്തില്‍ 6.25 കോടി രൂപയാണ് ചിത്രം കേരള ബോക്‌സോഫീസില്‍ നിന്ന് നേടിയത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ 5.85 കോടിയുടെ ആദ്യ ദിന കളക്ഷനെയാണ് ചിത്രം മറികടന്നത്.
അതേസമയം ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ ചെറിയ വ്യത്യാസമുണ്ട്. രണ്ടാം ദിനം വര്‍ക്കിംഗ് ഡേയായിട്ടും പിടിച്ച് നില്‍ക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നുവെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 3.70 കോടിയാണ് ചിത്രം നേടിയതെന്നും സാക്‌നില്‍ക്ക് പറഞ്ഞു.
മൂന്നാം ദിനമായ ശനിയാഴ്ച്ച ചിത്രത്തിന് മുന്നേറ്റമുണ്ടായി എന്നാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ഷോകളും തമ്മിലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ 4 കോടി മൂന്നാം ദിനത്തില്‍ ചിത്രം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരുപക്ഷേ കൂടുതലാവാനോ കുറയാനോ സാധ്യതയുണ്ട്. നാല് കോടിയാണ് ലഭിക്കുന്നതെങ്കില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം കേരള ബോക്‌സോഫീസില്‍ നിന്ന് 13.95 കോടിയാണ് നേടിയിരിക്കുന്നത്.