ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും. അശ്വിന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. താനും ഭാര്യ സുസ്മിതയും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും നിങ്ങളെല്ലാവരും ഇനി വീണ്ടും അങ്കിളും ആന്റിയുമാകാന് പോവുകയാണെന്നും സന്തോഷം നിറഞ്ഞ വാക്കുകളിലൂടെ അശ്വിന് അറിയിച്ചിരിക്കുകയാണ്. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോവുകയാണെന്നും അശ്വിന് കുറിച്ചു.ഞങ്ങള്‍ രണ്ട് ഞങ്ങള്‍ക്ക് രണ്ട് എന്ന ഹാഷ്ടാഗും അശ്വിന് ഇതോടൊപ്പം കുറിച്ചിരിക്കുന്നു. മൂത്ത മകനും ഭാര്യയ്ക്കുമൊപ്പമുള്ള സുന്ദരമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു കൊളാഷ് ഒരുക്കിയാണ് അശ്വിന് ആരാധകരുമായി ഷെയര്‍ ചെയ്തിരിക്കുന്നത്.
നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് അശ്വിന് ശ്രദ്ധേയനാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ താരത്തിന്റെ ത്രെഡ് മില്‍ ഡാന്‍സ് വൈറലായിരുന്നു. കമല്‍ഹാസനെ പോലേയും വിജയിയെ പോലേയുമെല്ലാം ട്രെഡ് മില്ലില്‍ ഡാന്‍സ് ചെയ്തായിരുന്നു അശ്വിന് ആരാധകരുടെ കൈയ്യടി നേടിയത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...