യുവനടിയെ കൊച്ചിയിൽ നിർമാതാവ് ലൈംഗീകമായി പീഡിപ്പിച്ചു എന്ന പരാതിയിൽ വൻ വഴിത്തിരിവ് . നടിയുടെ ബ്ലാക്മെയ്ലിംഗ് ആണെന്ന തരത്തിലുള്ള ഫോൺ കോളുകൾ പ്രമുഖ മാധ്യമത്തിന് ലഭിച്ചു.
ആറുകോടിയാണ് ഡിമാൻഡ്. ഇതടക്കം രേഖകൾ പരിശോധിച്ചാണ് പ്രതിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അടുത്ത സിനിമയില്‍ നല്ല വേഷം നല്‍കാമെന്ന് വാഗ്ദാനം നല്കി ഫ്ലാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി.
പണത്തിന്റെ പേരിലാണ് നടി പരാതി നല്‍കിയതാണെന്നാണ് സംഭാഷണത്തിൽ വ്യക്തമാകുന്നത്.’ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ’ എന്ന് നടിയുടെ ഭീഷണിയും കൂടെയുണ്ട് .
ഇതടക്കമുള്ള സംഭാഷണങ്ങളും പരാതിക്കാരിയും നിർമാതാവുമായുള്ള വാട്സ്ആപ്പ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജഡ്ജി കൗസർ ഇടപ്പകത്ത് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇങ്ങനെ. 2017 ജൂലൈയിൽ നടന്നതായി പരാതിയിൽ പറയുന്ന പീഡനം പോലീസിൽ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം. ഇക്കാലത്തിനിടയിൽ ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നതായി വാട്സ്ആപ് മെസേജുകളിൽ നിന്ന് മനസിലാക്കാം.
പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പരാതിക്കാരി തന്നെ നിർമാതാവിനെ ക്ഷണിക്കുന്നതും മെസേജുകളിൽ കാണാം. പരാതിയിൽ പറയുന്നത് പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം. ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി,, പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത് എന്നുതന്നെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...